CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 16 Minutes 22 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച കണ്‍വെൻഷൻ നാളെ മരിച്ച വിശ്വാസികൾക്കുവേണ്ടി പ്രത്യേക പ്രാർത്ഥന

ബർമിങ്ങ് ഹാം : ക്രിസ്തു വചനം പ്രഘോഷിക്കുന്നിടത്ത് അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുമെന്നും ദൃശ്യമായ അടയാളത്തിന്റെ സിരാകേന്ദ്രമായ രണ്ടാം ശനിയാഴ്ച കണ്‍വെൻഷൻ നാളെ ബർമിങ്ങ് ഹാമിലെ ബഥേൽ സെന്ററിൽ നടക്കും. മരിച്ച വിശ്വാസികളെ പ്രത്യേകമായി അനുസ്മരിക്കുന്ന നവംബറിലെ രണ്ടാം ശനിയാഴ്ച കണ്‍വെൻഷനോടനുബന്ധിച്ച് പ്രത്യേക പ്രാർത് ഥനാ ശുശ്രൂഷകൾ നടക്കും.

സെഹിയോൻ കാത്തലിക് യു കെ മിനിസ്ട്രിയിലെ ഫാ. സോജി ഒലിക്കൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെൻഷനിൽ ബർമിങ്ങ് ഹാം അതിരൂപതാ മോണ്‍സിഞ്ഞോർ  തിമോത്തി വചന പ്രഘോഷണം നടത്തും.


വിശ്വാസ ജീവിതത്തിൽ ആഴപ്പെട്ട് കുടുംബ സമാധാനത്തിലും ആത്മീയ ഉണർവിലും വളരുന്ന സമൂഹമായി രൂപപ്പെടുത്തുന്നതിൽ രണ്ടാം ശനിയാഴ്ച കണ്‍വെൻഷൻ വഹിച്ച പങ്ക് വളരെ വലുതാണ്‌. 

ബർമിങ്ങ് ഹാം അതി രൂപതാ ചാപ്ലിയനായി വന്ന ഫാ. സോജി ഓലിക്കൽ , അധികാര പരിധിയിൽ വരുന്ന 800 കുടുംബങ്ങൾക്ക് വേണ്ടി മാത്രമാകാതെ യു കെ എമ്പാടുമുള്ള വിവിധ മതസ്ഥരായ അനേകം വ്യക്തികൾക്ക് ആശ്വാസം പകരുന്ന തലത്തിലേക്ക് രണ്ടാം ശനിയാഴ്ച കണ്‍വെൻഷൻ ഉണർന്നപ്പോൾ നവതലമുറയ്ക്ക് അനുഗ്രഹമായി മാറി. കുട്ടികൾക്ക് പ്രത്യേക ധ്യാനം നടത്തി ആത്മീയ കാര്യങ്ങളിൽ താത്പര്യം ഉളവാക്കുവാനും നന്മതിന്മകളെ വേർതിരിച്ചറിയുവാനും സാധ്യമായത് ഫാ. സോജി ഓലിക്കലിന്റെയും സെഹിയോൻ കാത്തലിക്കിന്റെയും നേട്ടമാണ്. നാളെ രാവിലെ എട്ടിന് ആരംഭിക്കുന്ന കണ്‍വെൻഷൻ വൈകുന്നേരം അഞ്ചിന് സമാപിക്കും.

വിലാസം :-  

Bethel Convention Centre, Birmingham, B70 7 JW.

    






കൂടുതല്‍വാര്‍ത്തകള്‍.