CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 54 Seconds Ago
Breaking Now

ആറാമത് നോർത്ത് ഈസ്റ്റ്‌ കണ്‍വെൻഷന്റെ വിജയത്തിനായി ന്യൂ കാസ്സിലിൽ നൈറ്റ് വിജിൽ നടത്തുന്നു ; നവംബർ 22 വെള്ളിയാഴ്ച

ന്യൂ കാസ്സിൽ : ഡിസംബർ 13,14,15 തീയതികളിൽ ന്യൂ കാസ്സിലിൽ നടക്കുന്ന ആറാമത് നോർത്ത് ഈസ്റ്റ്‌ കണ്‍ വെൻഷന്റെ വിജയത്തിനായി  ന്യൂ കാസ്സിൽ സെന്റ്‌ റോബർട്ട്സ് ദേവാലയത്തിൽ വച്ച് നവംബർ 22 വെള്ളിയാഴ്ച നൈറ്റ് വിജിൽ നടത്തപ്പെടുന്നു. ബഹു. ഫാ സജി തോട്ടത്തിൽ നേതൃത്വം കൊടുക്കുന്ന പ്രാർത്ഥന ശുശ്രൂഷയിൽ ജപമാല , വചന പ്രഘോഷണം , രോഗ ശാന്തി ശുശ്രൂഷ , വിശുദ്ധ കുർബ്ബാന തുടങ്ങിയവ ഉണ്ടായിരിക്കും . വൈകുന്നേരം ആറിനു തുടങ്ങുന്ന  പ്രാർത്ഥനകൽ പന്ത്രണ്ട് മണിക്ക് അവസാനിക്കും . പരിശുദ്ധ കുർബ്ബാനയുടെ സാന്നിധ്യത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്തു പരിശുദ്ധാത്മാ ചൈതന്യത്താൽ നിറയാൻ ഏവരെയും യേശു നാമത്തിൽ  ക്ഷണിക്കുന്നു .

ദേവാലയത്തിന്റെ അഡ്രസ്‌ :-  സെന്റ്‌ റോബർട്ട്സ് ചർച്ച് , ന്യൂ കാസ്സിൽ NE 4 9PH .     

സമയം :- 6.00 പി എം  - 12 പി എം , നവംബർ 22 വെള്ളി.




കൂടുതല്‍വാര്‍ത്തകള്‍.