CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 32 Seconds Ago
Breaking Now

മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വെൻഷൻ: കോച്ചുകളിൽ എത്തുന്നവർ മുൻകൂട്ടി പാർക്കിംഗ് സ്പേസുകൾ ബുക്ക്‌ ചെയ്യണം

മാഞ്ചസ്റ്റർ: ഡിസംബർ ഏഴാം തീയതി ശനിയാഴ്ച നടക്കുന്ന മാഞ്ചസ്റ്റർ അഭിഷേകാഗ്നി മെഗാ കണ്‍വെൻഷനിൽപങ്കെടുക്കുവാൻ  യു കെ യുടെ വിവിധ ഭാഗങ്ങളിൽ  നിന്നും കോച്ചുകളിൽ എത്തുന്നവർ ചെലവ്  കുറഞ്ഞ പാർക്കിംഗ് ലഭിക്കുവാൻ എത്രയും വേഗം ഓണ്‍ ലൈൻ വഴി ബുക്ക്‌ ചെയ്യണമെന്ന് സ്വാഗത സംഘം കമ്മിറ്റി അറിയിച്ചു. കണ്‍വെൻഷൻ സെന്ററായ  മാഞ്ചസ്റ്റർ ജി -മെക്സിനോട്‌  ചേർന്നുള്ള യൂറോ കാർ പാർക്കിംഗ്  കോച്ചുകൾക്ക് പത്ത് പൗണ്ടും കാറുകൾക്ക്  രണ്ട്  പൗണ്ടുമാണ്  ഒരു ദിവസത്തേക്ക് പാർക്കിംഗ് ഫീസ്‌ .   അൻപതോളം കോച്ചുകൾ ക്ക്  മാത്രമേ എവിടെ പാർക്കിംഗ് സൗകര്യമുള്ളൂ. പലതും ഇതിനോടകം  പാർക്കിംഗ് സ്പേസ് ബുക്ക്‌ ചെയ്തു കഴിഞ്ഞതിനാൽ ഇനിയും ബുക്ക്‌ ചെയ്യാത്തവർ യൂറോ കാർ പാർക്കിന്റെ വെബ്‌ സൈറ്റിൽ കയറി ബുക്ക്‌ ചെയ്യുകയോ കൂടുതൽ വിവരങ്ങൾക്ക് സാജു -07809827074, അനിൽ-07540467290 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യണം .   

നാഷണൽ എക്സ് പ്രസ്  അടക്കമുള്ള  ദീർഘ ദൂര ബസ്സുകളിലും മറ്റ് ബസ്‌ സർവ്വീസ് ഉപയോഗിച്ചും മാഞ്ചസ്റ്റർ പിക്കർഡിലി  ഗാർഡനിൽ എത്തിച്ചേരുന്നവർ ഇവിടെ നിന്നും അഞ്ച് മിനിറ്റ് ഇടവിട്ട്  ഫ്രീ സർവ്വീസ്  നടത്തുന്ന മെട്രോ ഷട്ടിൽ ബസ്‌ സർവ്വീസ് ഉപയോഗിച്ചാൽ അഞ്ച്  മിനിറ്റ്  കൊണ്ട്  കണ്‍വെൻഷൻ സെന്ററിൽ എത്തിച്ചേരുവാൻ സാധിക്കും.  പിക്കർഡിലി  ഗാർഡനിൽനിന്നും വിക്ടോറിയ  സ്റ്റേഷൻ വരെയാണ് ഫ്രീ ആയി മെട്രോ ഷട്ടിൽ എന്ന പേരിസ് ബസ്‌ സർവ്വീസ് നടത്തുന്നത് . ട്രോം സർവ്വീസ് ഉപയോഗിക്കുന്നവർ ജി മെക്സിന് മുൻ വശത്തുള്ള സെന്റ്‌ പീറ്റേഴ്സ്  സ്ക്വയറിൽ ഇറങ്ങി  രണ്ടു മിനിറ്റ് നടന്നാൽ കണ്‍വെൻഷൻ  സെന്ററിൽ എത്താം. ട്രെയിൻ സർവ്വീസ് ഉപയോഗിക്കുന്നവർ ജി -മെക്സിന്റെ പിൻ ഭാഗത്തുള്ള ഡിൻസ് ഗെയിറ്റിൽ ഇറങ്ങി മൂന്നു മിനിറ്റ് നടന്നാൽ കണ്‍വെൻഷൻസെന്ററിൽ എത്തിച്ചേരുവാൻ സാധിക്കും. കാറുകളിലും കോച്ച്കളിലും എത്തുന്നവർ യൂറോ കാർ  പാർക്കാണ് ഉപയോഗിക്കേണ്ടത് . ഇവിടെ നിന്ന്  അഞ്ച് മിനിറ്റ് നടന്നാൽ കണ്‍വെൻഷൻ സെന്ററിൽ എത്തിച്ചേരാം . ജി- മെക്സിനോട്‌  ചേർന്നുള്ള എൻസി പി കാർ പാർക്കിൽ മൂന്നിൽ ഒന്ന്  ഡിസ്കൗണ്ട്  ലഭ്യമാണ് . ഇതു ലഭിക്കണമെങ്കിൽ ഒരാഴ്ച മുൻപായിട്ടെങ്കിലും ഓണ്‍ ലൈൻ വഴി ബുക്ക്‌ ചെയ്യണം .

യു കെ കണ്ട ഏറ്റവും വലിയ ആത്മീയ കൂട്ടായ്മക്ക് ഇനി പതിനാറ് ദിവസം മാത്രം അവശേഷിക്കെ കണ്‍വെൻഷൻ വിജയത്തിനായുള്ള ഒരുക്കങ്ങൾ വിവിധ കമ്മിറ്റികളുടെ  നേതൃത്വത്തിൽ പുരോഗമിച്ച്‌ വരികയാണ്. പതിനായിരങ്ങളെ ഉൾകൊള്ളാൻ സാധിക്കുന്ന  മാഞ്ചസ്റ്റർ  ടൌണ്‍ സെന്ററിലെ ജി -മെക്സിൽനടക്കുന്ന അഭിഷേകാഗ്നി കണ്‍വെൻഷൻ യു കെ കണ്ട ഏറ്റവും വലിയ വിശ്വാസ കൂട്ടായ്മയായി മാറും. ഫാ. സേവ്യർഖാൻ വട്ടായിലും യു കെ സെഹിയോൻടീമും സംയുക്തമായിട്ടാണ്  കണ്‍വെൻഷൻ ശുശ്രൂഷകൾക്ക്  നേതൃത്വം നല്കുന്നത് . മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌  ആർ സി  സെന്ററും യു കെ സെഹിയോൻ മിനിസ്ട്രിയും സംയുക്തമായിട്ടാണ്  കണ്‍വെൻഷന്  ആതിഥ്യം അരുളുന്നത്.  ഫാ. സജി മലയിൽ  പുത്തൻപുരയുടെ  നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇരുപതോളം കമ്മിറ്റികളാണ് കണ്‍വെൻഷൻ വിജയത്തിന് ചുക്കാൻ പിടിക്കുന്നത്‌ .            

   

           




കൂടുതല്‍വാര്‍ത്തകള്‍.