CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 21 Seconds Ago
Breaking Now

മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വെൻഷനിൽ അതിനൂതന ശബ്ദ സാങ്കേതിക വിദ്യയുമായി ബ്ലാക്കാ

മാഞ്ചസ്റ്റർ:  യു കെ യിലുള്ള മലയാളി കുടിയേറ്റത്തിനു ശേഷമുള്ള  ഏറ്റവും വലിയ വിശ്വാസ കൂട്ടായ്മ ആയി മാറുന്ന മാഞ്ചസ്റ്റർഅഭിഷേകാഗ്നി കണ്‍വെൻഷനിൽഅതി നൂതന ശബ്ദ സാങ്കേതിക വിദ്യ ഒരുക്കുന്നത് ബ്ലാക്കാ ടീം ആണ്. X -Factor അടക്കമുള്ള യു കെ യിലെ ഒട്ടുമിക്ക മ്യൂസിക്‌ ഇവെന്റ്കളിലും പൊതു പരിപാടികളിലും ശബ്ദ സാങ്കേതിക വിദ്യ ഒരുക്കുന്ന ബ്ലാക്കാ ടീം തന്നെയാണ് അഭിശേകഗ്നി കണ്‍വെൻഷനും ശബ്ദവും വെളിച്ചവും ഒരുക്കുന്നത് . ഫ്ലൈ വീൽ  ബ്രാക്കറുകളിൽസിലിംഗിവുള്ളിൽസ്പീക്കറുകൾ സ്ഥാപിക്കുന്ന ലൈനറി സിസ്റ്റം ആണ് കണ്‍വെൻഷൻഹാളിൽ ഉപയോഗിക്കുക ഇതിനാൽ കണ്‍വെൻഷൻസെന്ററിന്റെ ഏത് ഭാഗതിരുന്നാലും ഡിജിറ്റൽ  സാങ്കേതിക വിദ്യയിൽ ശ്രവിക്കാൻ സാധിക്കും. 16 അടി നീളവും 8 അടി വീതിയുമുള്ള രണ്ട് കൂറ്റൻ സ്ക്രീനുകളാണ്  കണ്‍വെൻഷൻവേദിയുടെ ഇരുവശങ്ങളിലുമായി  സ്ഥാപിക്കുന്നത്.   ഇതിനാൽ കണ്‍വെൻഷൻഹാളിൽ എവിടിരുന്നാലും വേദി കൃത്യമായി കാണുവാൻ ഇവർക്കും സാധിക്കും. ഈ കൂറ്റൻ പ്രോജ ക് ടറുകൾ സ്ഥാപിക്കുന്നതിനും , വേദിയിലേക്ക് വേണ്ട സ്പോട്ട് ലൈറ്റുകൾ ക്രമീകരിക്കുന്നതും ബ്ലാക്കായാണ് . കണ്‍വെൻഷൻതത്സമയം ലൈവായി സംപ്രേക്ഷണം ചെയ്യുന്നതിനുവേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നതും ബ്ലാക്കാ ടീമാണ് .

പതിനായിരങ്ങളെ ഉൾകൊള്ളാൻസാധിക്കുന്ന  മാഞ്ചസ്റ്റർടൌണ്‍ സെന്ററിലെ ജി- മേക്സിൽ ഡിസംബർ ഏഴാം തീയതി ശനിയാഴ്ചയാണ് അഭിഷേകാഗ്നി കണ്‍വെൻഷൻനടക്കുന്നത്. ഫാ. സേവ്യർഖാൻ വട്ടായിലും യു കെ സെഹിയോൻമിനിസ്ട്രിയും കണ്‍വെൻഷന്  നേതൃത്വം നല്കും. സാൽ ഫോർഡ്   രൂപത്ത  ബിഷപ്പ് മാർക്ക്‌ ഡേവിസ് തുടങ്ങിയ അഭിവന്ദ്യ പിതാക്കന്മാരുടെയും യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന അൻപതോളം വൈദികരുടെയും മഹനീയ സാന്നിധ്യം കണ്‍വെൻഷന് കൂടുതൽ ആത്മീയ ചൈതന്യം പകർന്ന് നല്കും.  ദുർബലമായ മനുഷ്യ മനസ്സുകളിൽ വിശ്വാസത്തിന്റെ തീ ജ്വാലകൾ  വർഷിക്കുന്ന കണ്‍വെൻഷന് ഇനി ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കെ കണ്‍വെൻഷൻ വിജയത്തിനായുള്ള ഒരുക്കങ്ങൾ വിവിധ കമ്മിറ്റി കളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ദൈവീക കൃപകലും വരങ്ങളും ധാരാളമായി ചൊരിയുന്ന അഭിഷേകാഗ്നി കണ്‍വെൻഷനിൽപങ്കെടുക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു.  




കൂടുതല്‍വാര്‍ത്തകള്‍.