CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 17 Seconds Ago
Breaking Now

അഭിഷേകാഗ്നി കണ്‍വെൻഷൻ; സെഹിയോൻ യൂത്ത് തരംഗമാകുന്നു

മാഞ്ചസ്റ്റർ : സെഹിയോൻ മിനിസ്ട്രീസിന്റെ ആത്മീയ ആചാര്യനും , സുവിശേഷ പ്രഘോഷണത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന ഫാ. സേവ്യർഖാൻ വാട്ടയിൽ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെൻഷന് സെഹിയോൻ യൂത്ത് തരംഗമാവുകയാണ് .

ഫാ. സോജി ഓലിക്കലിന്റെ നേത്രുത്വത്തിൽ സ്കൂൾ ഓഫ് ഇവാഞ്ചലൈസെഷൻ ആരംഭിച്ചപ്പോൾ യുവ ജനങ്ങൾ ആവേശത്തോടെ സുവിശേഷവൽക്കരണത്തെ ഇത്ര വേഗത്തിൽ സ്വീകരിക്കുമെന്നാരും കരുതിയില്ല .  ഇന്ന് യു കെ യുടെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും സ്കൂൾ ഓഫ് ഇവാഞ്ചലൈസെഷൻ  അംഗങ്ങൾ നടത്തുന്ന സ്ട്രീറ്റ്  മിനിസ്ട്രി  വിവിധ രാജ്യക്കാർ അത്ഭുതത്തോടെയാണ്  വീക്ഷിക്കുന്നത്. നന്മ തിന്മകളെ വേർതിരിച്ചറിയാനും പാപ സാഹചര്യത്തിൽ അടിമപ്പെട്ട്  പോകാതെ  ക്രിസ്തു മാർഗ്ഗത്തിൽ സഞ്ചരിച്ച് വിശ്വാസത്തിലധിഷ്ഠിതമായ  സമൂഹത്തെ വാർത്തെടുക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച  സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷന്റെ  യുവ സൈന്യം അഭിഷേകാഗ്നി കണ്‍വെൻഷനു വേണ്ടി ശക്തവും തീവ്രവുമായ പ്രചാരണമാണ്  നടത്തുന്നത്. യു കെ യിലെ വിവിധ ഭാഗത്തുള്ള യുവ ജനങ്ങൾ എല്ലാവരും ഒരൊറ്റ സൈന്യമായി  അണിനിരന്ന് അഭിഷേകാഗ്നി  കണ്‍വെൻഷനിൽ സംബന്ധിക്കുമ്പോൾ ഒരു പക്ഷെ പ്രഥമ മലയാളി കത്തോലിക്കാ യുവജന  സംഗമ വേദി കൂടിയായി മാറും . ആയിരക്കണക്കിന് യുവജനങ്ങളും കുട്ടികളും അതിശക്തമായി പ്രാർത്ഥനാ ഗീതങ്ങൾ ആലപിക്കുമ്പോൾ പുത്തൻ നാഴിക കല്ലിന് തുടക്കമാകും. 

കണ്‍വെൻഷന്  ഇനി വെറും പതിനഞ്ച്  ദിവസം മാത്രം അവശേഷിക്കെ സോഷ്യൽ മീഡിയകളിലൂടെയും  ശക്തമായ മധ്യസ്ഥ പ്രാർത്ഥനകളിലൂടെയും യുവ ജനങ്ങൾ അഭിഷേകാഗ്നി  കണ്‍വെൻഷന് പങ്കുകാരാകുമ്പോൾ പ്രവാസി മലയാളികൾ ദർശിക്കുന്ന ഏറ്റവും വലിയ കൂട്ടായ്മക്ക് ചുക്കാൻ പിടിക്കുന്നത്‌ മാഞ്ചസ്റ്റർ സെന്റ്‌  തോമസ്‌ ആർ സി സെന്ററും ഫാ. സജി മലയിൽ  പുത്തൻപുരയുമാണ്.    




കൂടുതല്‍വാര്‍ത്തകള്‍.