CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 20 Seconds Ago
Breaking Now

പനക്കലച്ചൻ നയിക്കുന്ന കാർമൽ - ഡിവൈൻ യു കെ യുടെ നവംബർ - ഡിസംബർ മാസത്തിലെ ധ്യാന ശുശ്രൂഷകൾ

ഡാർലിംഗ് ട്ടൻ : കരിസ്മാറ്റിക്  പ്രാർത്ഥനയിലൂടെ മലയാള മനസ്സിൽയേശു സ്നേഹത്തിന്റെ മാന്ത്രീക സ്പർശം നല്കി , പുതു യുഗത്തിലേക്ക്  കൈ പിടിച്ചുയർത്താൻ നിർണ്ണായക ഇടപെടലുകൾ നടത്തുന്ന  ചാലക്കുടി ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ യു കെ ശാഖയുടെ  നേതൃത്വത്തിൽ ബഹു . ഫാ ജോർജ്ജ് പനക്കൽ നയിക്കുന്ന ധ്യാന പരിപാടികളുമായി ഡിവൈൻടീം മുന്നോട്ട്  വരുന്നു. ആഴ്ചയുടെ അവസ്സാനങ്ങളിൽ ക്രമീകരിച്ചിട്ടുള്ള ധ്യാനത്തിൽ സംബന്ധിക്കുന്നവർക്ക്  താമസ്സിക്കുവാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് . എല്ലാ  ധ്യാനങ്ങളും രാവിലെ ഒൻപത് മണിക്ക് തുടങ്ങി ആറ് മണിക്ക് അവസാനിക്കും. ധ്യാനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ നേരത്തെ ബന്ധപ്പെടണമെന്നു അഭ്യർത്ഥിക്കുന്നു.

ധ്യാന ശുശ്രൂഷകൾ : നവംബർ മുപ്പത് ശനിയാഴ്ച രാവിലെ ഒൻപത്  മണി മുതൽ ഡിസംബർ ഒന്ന്  ഞായറാഴ്ച  വൈകിട്ട് ആറ്  മണി വരെയും , ഡിസംബർ ഏഴാം തീയതി ശനിയാഴ്ച  രാവിലെ ഒൻപത് മണി മുതൽ ഡിസംബർ എട്ടാം തീയതി ഞായറാഴ്ച വൈകിട്ട് ആറ് വരെയും , ഡിസംബർ പതിനാലാം തീയതി ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ ഡിസംബർ പതിനഞ്ച് ഞായറാഴ്ച വൈകിട്ട് ആറ്  മണി വരെയും നടത്തപ്പെടും.  .

 ധ്യാന കേന്ദ്രത്തിന്റെ അഡ്രസ്‌ :- കാർമൽ ഡിവൈൻ റിട്രീറ്റ് സെന്റർ , കാർമൽ കോണ്‍വെന്റ്, ഡാർലിംഗ്ട്ടൻ: DL3 9PN   

കൂടുതൽ വിവരങ്ങൾക്ക്:- 

ടോമി പുതുക്കാട് :- 07504057897

തോമസ്‌: 07872468499

മാത്യു  ജോസ്:  07956496775




കൂടുതല്‍വാര്‍ത്തകള്‍.