CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 24 Seconds Ago
Breaking Now

പതിനയ്യായിരം ജപമാല, ആയിരത്തിലധികം കുരിശിന്റെ വഴി; സ്വര്‍ഗം തുറക്കുക തന്നെ ചെയ്യും

അടുത്തമാസം ഏഴിന് ഫാ. സേവ്യര്‍ഖാന്‍ വട്ടായിലും ഫാ. സോജി ഓലിക്കലും സംയുക്തമായി നയിക്കുന്ന മാഞ്ചസ്റ്റര്‍ മെഗാ അഭിഷേകാഗ്നി കണ്‍വന്‍ഷന് മുന്നോടിയായി പതിനയ്യായിരം ജപമാലകളും ആയിരത്തലധികം കുരിശിന്റെ വഴികളും വിവിധ വ്യക്തികളുടെ തുടര്‍ച്ചയായ ഉപവാസങ്ങൾ, കരുണകൊന്ത, വിശ്വാസപ്രമാണങ്ങൾ എന്നിങ്ങനെ നിരവധി പ്രാര്‍ത്ഥനകളാണ് നടന്നു കൊണ്ടിരിക്കുന്നത്.

അഭിഷേകാഗ്നി മാഞ്ചസ്റ്റര്‍ ടീമിനൊപ്പം സെഹിയോന്‍ യുകെ ടീമംഗങ്ങളും സര്‍വശക്തിയും സംഭരിച്ച് പ്രാര്‍ത്ഥനകള്‍ക്ക് ശക്തി കൂട്ടിയപ്പോള്‍ രക്തം വിയര്‍പ്പാകുന്ന തരത്തിലുള്ള പ്രാര്‍ത്ഥനാരീതികള്‍ക്ക് മുന്നില്‍ സ്വര്‍ഗം അടഞ്ഞിരിക്കില്ല.

പങ്കെടുക്കുന്ന ഓരോ വ്യക്തിയും ആളൊന്നിന് ഒരു ജപമാല എന്ന രീതിയില്‍ മദ്ധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിക്കുകയും വിവിധ ദേശങ്ങളില്‍ രാവിലെ നാലുമുതല്‍ വൈകുന്നേരം ഒമ്പതുവരെ കുരിശിന്റെ വഴികള്‍ മാധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതു വഴി വിലമതിക്കാനാവാത്ത അനുഗ്രഹങ്ങളാകും വര്‍ഷിക്കപ്പെടുക. 

കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്ന ഓരോ വ്യക്തികള്‍ക്കും കാവൽ മാലാഖമാരുടെ സംരക്ഷണവും തിരുരക്തത്തിന്റെ സംരക്ഷണവും യാചിച്ചു കൊണ്ട് പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം എല്ലാ ഞായറാഴ്ചകളിലും കണ്‍വന്‍ഷന്‍ വേദിയായ ജി-മെക്‌സിനു ചുറ്റും നടന്നും മുട്ടുകുത്തിയും അഭിഷേകാഗ്നി കണ്‍വന്‍ഷന്‍ ടീമംഗങ്ങള്‍ പ്രാര്‍ത്ഥന നടത്തുന്നത് ഒരിക്കലും വിഫലമാകില്ല.

ഫാ. സേവ്യര്‍ഖാന്‍ നയിച്ച മാള്‍വെണ്‍ -  നോട്ടിങ്ങ്ഹാം കണ്‍വന്‍ഷനുകളില്‍ സംബന്ധിച്ചിട്ട് ദൈവിക കരസ്പര്‍ശം ലഭിച്ചവര്‍ ഇന്നും തങ്ങളുടെ ദൈവാനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സെഹിയോന്‍ മിനിസ്ട്രീസിന്റെ ആത്മീയാചാര്യനെ സ്വീകരിക്കാനും വാക്കുകള്‍ ശ്രവിക്കാനും സെഹിയോന്‍ ടീമംഗങ്ങള്‍ ശുഭ്രവസ്ത്രമണിഞ്ഞാണ് എത്തുന്നത്. ചെറുസംഘങ്ങളായി ചേര്‍ന്നു നിന്ന് കരങ്ങള്‍ ചേര്‍ത്തു പിടിച്ച് ഏകസ്വരത്തില്‍ വ്യക്തികള്‍ക്കുവേണ്ടി പ്രത്യേകം മദ്ധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിക്കും.

യുകെ മുഴുവനും വിശ്വാസതീഷ്ണതയുടെ കൊടുങ്കാറ്റിന് നാന്ദികുറിക്കുന്ന മാഞ്ചസ്റ്റര്‍ മെഗാ അഭിഷേകാഗ്നി കണ്‍വന്‍ഷന് വിപുലവും കൃത്യവും ചിട്ടയുമായ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഫാ. സജി മലയില്‍ പുത്തന്‍പുരയും ഫാ. സോജി ഓലിക്കലുമാണ്.




കൂടുതല്‍വാര്‍ത്തകള്‍.