CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 52 Minutes 42 Seconds Ago
Breaking Now

ആറാമത് നോർത്ത് ഈസ്റ്റ്‌ കണ്‍വെൻഷൻ ന്യൂ കാസ്സിലിൽ ഡിസംബർ 13,14,15 തീയതികളിൽ ; ഉപവാസ പ്രാർത്ഥനകൾ സജ്ജീവമാകുന്നു ...

ന്യൂ കാസ്സിൽ : സ്വയം വിശുദ്ധീകരണത്തിലൂടെ  നല്ല ദൈവ മക്കളായി മാറുവാനും , സ്വർഗ്ഗീയ പിതാവിനോടുള്ള  വിശ്വാസം പ്രഖ്യാപിക്കുവാനുമായി  കേരളത്തിലും പുറത്തും സുവിശേഷ പ്രഘോഷണത്തിലൂടെ അനേകായിരങ്ങളെ  ക്രിസ്തവ സ്നേഹത്തിന്റെ പുതു വഴിത്താരയിലൂടെ  വഴി നടത്തിയ  ബഹു. ഫാ. ജോസഫ്  കണ്ടത്തിപറമ്പിൽ (ഗുഡ്  ന്യൂസ്‌ ധ്യാന കേന്ദ്രം, പാമ്പാടി , കോട്ടയം ) നയിക്കുന്ന മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ആറാമത്  നോർത്ത്  ഈസ്റ്റ്‌  കണ്‍വെൻഷൻ ന്യൂ കാസ്സിലിൽ ഡിസംബർ 13,14,15 തീയതികളിൽ(വെള്ളി, ശനി , ഞായർ)  നടത്തപ്പെടുന്നു.

പ്രവാസ ജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽ നിന്നും മറ്റ്   അസ്വസ്ഥതകളിൽ നിന്നും  വിടുതൽ പ്രാപിപ്പാനും അതുവഴി  യേശു സ്നേഹം നെടുവാനുമായുള്ള ഈയവസരം വിനിയോഗിക്കണമെന്ന് സീറോ മലബാർ ചാപ്ലിൻ ബഹു.ഫാ. സജി  തോട്ടത്തിൽ അഭ്യർത്ഥിക്കുന്നു. കണ്‍വെൻഷൻ വിജയത്തിനായുള്ള മധ്യസ്ഥ പ്രാർത്ഥന കളും  ഉപവാസ പ്രാർത്ഥനകളും സജീവമായി  തുടങ്ങി കഴിഞ്ഞു. വെള്ളി , ശനി  ദിവസങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യവും  ശനി  ഞായർ ദിവസങ്ങളിൽ കുട്ടികൾക്ക്  പ്രത്യേക ക്ലാസ്സുകളും  ഉണ്ടായിരിക്കുന്നതാണ്.

വെള്ളി:- 4.00 pm  - 9.00 pm , ശനി :- 12.00 pm - 5.00 pm , ഞായർ :- 1.00 pm - 7.00 pm 

കൂടുതൽ  വിവരങ്ങൾക്ക് :-

അലിസണ്‍ :- 07931136243

ഫാ. സജി തോട്ടത്തിൽ :- 07852582217

കണ്‍വെൻഷൻ വേദിയുടെ അഡ്രസ്‌ :-

St . Roberts    R  C  Church , Cedar Road , Fenham ,  New  -Castle .  NE 4 9PH.

 

                         




കൂടുതല്‍വാര്‍ത്തകള്‍.