CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 49 Seconds Ago
Breaking Now

യുവ ജനങ്ങളും കുട്ടികളും ആവേശത്തിൽ അഗ്നി അഭിഷേകത്തിനായി മാഞ്ചസ്റ്റർ...

മാഞ്ചസ്റ്റർ: നാളെ കഴിഞ്ഞു മാഞ്ചസ്റ്ററിലെ ജി- മെക്സിൽ നടക്കുന്ന അഭിഷേകാഗ്നി കണ്‍ വെൻഷനിൽ അഭിഷേകത്തിന്റെ അഗ്നി ജ്വാലകൾ വിശ്വസിക്കുന്ന ഓരോ വ്യക്തികളിലും ധാരാളമായി  വർഷിക്കപ്പെടും. 

സുവിശേഷ പ്രഘോഷണത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന് യുവ ജനങ്ങൾ ആവേശ പൂർവ്വമാണ്‌ കാത്തിരിക്കുന്നത്.

അഭിഷേകാഗ്നി കണ്‍വെൻഷനിൽ നാരകീയ ശക്തികളെ പിഴുതെറിയുന്ന ജപമാലക്ക്  നേതൃത്വം നല്കുന്നതിന്  സ്കൂൾ ഓഫ്  എവാഞ്ചലൈസേഷൻ   യുവ ജനങ്ങൾക്ക്‌  ലഭിച്ചത്  അത്യപൂർവ്വ ഭാഗ്യമായി യുവ ജനങ്ങൾ കരുതുന്നു. 

ത്യാഗ പൂർണ്ണമായ പ്രാർത്ഥനാ  രീതികളിലൂടെ അഭിഷേകാഗ്നി  കണ്‍വെൻഷനുവേണ്ടി ഒരുങ്ങുന്ന യൂറോപ്യൻ മലയാളികൾക്ക് കരുത്തായ  പ്രചോദന മരുളുന്ന ശക്തി കൂടിയാണ്  യുവജനങ്ങളുടെ സജീവ പങ്കാളിത്തം .

കുഞ്ഞിളം  കൈകൾ കൂപ്പി ബാലികാ - ബാലന്മാർ  ഹല്ലേലുയ  ഗീതങ്ങൾ ആലപിക്കുമ്പോൾ മാലാഖാ വൃന്ദങ്ങൾ സന്തോഷത്താൽ കിന്നരം  മീട്ടുന്ന അനുഭവം  വിശ്വാസികൾക്ക് ലഭ്യമാകുന്ന വിധം  പ്രാർത്ഥനാ ഒരുക്കങ്ങൾ ആണ് കിഡ്സ്‌ ഫോർ കിങ്ങ്ഡത്തിന്റെ  നേതൃത്വത്തിൽ നടക്കുന്നത്. പ്രവാസി മലയാളി ചരിത്രത്തിലാദ്യമായി രണ്ടു പുരോഹിത ശ്രേഷ്ടരും  ഇരുപത്തിയഞ്ചിലധികം  വൈദീകരും  ഒന്നു ചേർന്ന്  സമൂഹ ബലി  അർപ്പിക്കുമ്പോൾ യുവ ജങ്ങളും  കുട്ടികളും  അത്ഭുതത്തോടെയും  ഭയഭക്തിയാദരങ്ങളോടെ ബലിയർപ്പിക്കുമ്പോൾ സുവർണ്ണ ചരിത്ര താളുകളിൽ രേഖപ്പെടുത്തുന്ന  വൈരകല്ലുകളാവും. പുരോഹിത ശ്രേഷ്ട രും, പുരോഹിതരും  കരങ്ങൾ ഉയർത്തി മധ്യസ്ഥം യാചിച്ച്  പ്രാർ ത്‌ഥിക്കുമ്പോൾ സ്വർഗ്ഗീയ വിരുന്നൊരുക്കുന്ന  പിതാവായ ദൈവം  അനുഗ്രഹങ്ങൾ വർഷിക്കും.

മനസ്സിന്റെ ഭാരം നീക്കുന്ന ആത്മ ശക്തി  വർധിപ്പിക്കുന്ന വചന പ്രഘോഷണത്തിനിടയിൽ ദൈവീക സ്പർശനം വഴി  ലഭ്യമായ അനുഗ്രഹങ്ങളുടെ  സാക്ഷ്യങ്ങൾ വിശ്വാസികൾക്ക്    പുത്തനഭിഷേകമാകും.

സെഹിയോൻ മിനിസ്ട്രീസിന്റെ  സഞ്ചരിക്കുന്ന  പുസ്തക ശാലയായ എൽ ഷെയ്ദാ യുടെ  പ്രവർത്തനോത്‌ഘാടനം   അഭിഷേകാഗ്നി  കണ്‍വെൻഷ നോടനുബന്ധിച്ച്  നടക്കും.  സെഹിയോൻ മിനിസ്ട്രീസ്‌ അംഗീകരിച്ച  പുസ്തകങ്ങൾ ജനുവരി  മുതൽ യു കെ യിലെങ്ങും ലഭ്യമാകും..

കുടുംബത്തെ  തകർക്കുന്ന അന്ധകാര  ശക്തികൾക്കെതിരെ പോരാടുന്ന വിശുദ്ധ റാഫേൽ വചന ദൂതുമായി വരുന്ന വിശുദ്ധ ഗബ്രിയേൽ, സാത്താൻ കോട്ടകൾ തകർക്കുന്ന വിശുദ്ധ മിഖായേൽ എന്നിവരുടെ പ്രത്യേക മധ്യസ്ഥതയാൽ സർവ്വ ശക്തിയും സംഭരിച്ച് ഫാ. സേവ്യർ ഖാൻ വട്ടായിലും ഫാ സോജി ഓലിക്കലും  വിടുതൽ ശുശ്രൂഷകൾ നയിക്കുമ്പോൾ കൊടുങ്കാറ്റിന്റെ  വേഗത്തിൽ പരിശുദ്ധാത്മാവിന്റെ  അഗ്നി ജ്വാലകൾ വിശ്വാസികളുടെ മേൽ അനുഭവമാകും .

ഒരു ദിനം കൂടി  മാത്രം അവശേഷിക്കെ സർവ്വ ശക്തിയോടും   പൂർണ്ണ  വിശ്വാസത്തോടും അഭിഷേകാഗ്നി  ടീമംഗങ്ങൾ പ്രാർത്‌ഥിക്കുമ്പോൾ പ്രകടമായ അത്ഭുതങ്ങൾക്ക്  നാളെ കഴിഞ്ഞ്  മാഞ്ചസ്റ്റർ വേദിയാകും. യു കെ സെഹിയോൻ മിനിസ്ട്രീസിന്റെ  സഹകരണത്തോടെ  മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌  ആർ സി  സെന്റർ നടത്തുന്ന അഭിഷേകാഗ്നി  കണ്‍വെൻഷന്  ഫാ സജി മലയിൽ പുത്തൻ പുരയുടെ  നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. 

  

 


  




കൂടുതല്‍വാര്‍ത്തകള്‍.