CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 19 Seconds Ago
Breaking Now

മാഞ്ചസ്റ്ററിലേക്ക് വിശ്വാസ പ്രവാഹം ... നാളെ മഹാ കാത്തലിക് കണ്‍വെൻഷൻ...

മാഞ്ചസ്റ്റർ :  പ്രവാസി മലയാളികൾ ആകാംഷപൂർവ്വം  കാത്തിരുന്ന മഹാ കാത്തലിക്  കണ്‍വെൻഷനിൽ പങ്കെടുക്കാൻ വിശ്വാസ പ്രാവഹമാരംഭിച്ചു. യൂറോപ്യൻ രാജ്യത്തിലുള്ളവർ ഇന്നലെ രാത്രി മുതൽ മാഞ്ചസ്റ്ററിലേക്ക്  എത്തി തുടങ്ങി. 

നാളെ രാവിലെ എട്ട് മണി മുതൽ മാഞ്ചസ്റ്റർ സെന്ററൽ(ജി-മെക്സ് ) അഭിഷേകത്തിന്റെ അഗ്നി ജ്വാലകളാൽ പ്രഭാവലയം തീർക്കുമ്പോൾ യു കെ കത്തോലിക്കാ സഭയിൽ പുത്തനധ്യായമാണ്  മലയാളികൾ ചേർക്കുന്നത് . പതിനായിരത്തിനടുത്ത്  മലയാളികൾ പങ്കെടുക്കുന്ന പ്രഥമ മഹാ കാത്തലിക്  കണ്‍വെൻഷന്  സുവിശേഷ  പ്രഘോഷണത്തിന്റെ രാജകുമാരൻ  ഫാ. സേവ്യർ ഖാൻ വട്ടായിൽ നേതൃത്വം നല്കും .

രണ്ട് പുരോഹിത ശ്രേഷ്ടന്മാരും ഇരുപത്തിയഞ്ചിലധികം വൈദീകരും ചേർന്നർപ്പിക്കുന്ന സമൂഹബലി സ്വർഗ്ഗീയമായ വിരുന്നിന് പുത്തൻ ഗാഥയാണ്  എഴുതുന്നത്‌.

കഠിനമായ പ്രാർത്ഥനയിലും  ഉപവാസത്തിലും മാസങ്ങളായി കാത്തിരുന്ന അഭിഷേകാഗ്നി കണ്‍വെൻഷനിൽ ദൈവവചനം പ്രഘോഷിക്കുന്നിടത്ത്  പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കും.

 വിടുതൽ ശുശ്രൂഷക്ക്  ഫാ. സേവ്യർ ഖാൻ വട്ടായിൽ , ഫാ. സോജി ഓലിക്കൾ എന്നിവർ നേതൃത്വം നല്കും . പ്രകടമായ സൗഖ്യങ്ങൾ പ്രദാനം ചെയ്യുന്ന സൗഖ്യ ശുശ്രൂഷ, അജയ് യുടെ  നേതൃത്വത്തിലുള്ള ഗാന ശുശ്രൂഷ,   ദൈവീക അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്ന ദിവ്യ കാരുണ്യ ആരാധനയും , പ്രദിക്ഷണം  എന്നിവ കണ്‍വെൻഷ നോടനുബന്ധിച്ച്  നടക്കും.

അഭിഷേകാഗ്നി കണ്‍വെൻഷൻ ടീമംഗങ്ങൾരാവിലെ ആറരക്ക്  ജി -മെക്സിൽ എത്തി കൊന്ത പ്രാർത്ഥനക്ക്  നേതൃത്വം നല്കും. ഫാ. സജി മലയിൽ പുത്തൻപുരയുടെ നേതൃത്വത്തിൽ ഇരുനൂറ്റിയൻപതിലധികം  വോളണ്ടിയേഴ്സ്  സഹായത്തിന്  എപ്പോഴും ഉണ്ടായിരിക്കുന്നതാണ് .

അഗ്നി അഭിഷേകത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ മാഞ്ചസ്റ്റർസെന്റ്‌ തോമസ്‌  ആർസി  സെന്റർവിശ്വാസ നഗരത്തെ വരവേല്ക്കാൻഒരുങ്ങിയിരിക്കുന്നു.

   



           





കൂടുതല്‍വാര്‍ത്തകള്‍.