CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 15 Minutes 43 Seconds Ago
Breaking Now

അഭിഷേകത്തിന്റെ അഗ്നി ജ്വാലകളിൽ നിറഞ്ഞ് മാഞ്ചസ്റ്റർ കണ്‍വെൻഷൻ...

മാഞ്ചസ്റ്റർ: പ്രവാസി മലയാളികൾ പ്രാർ ത്ഥനാ  പൂർവ്വം കാത്തിരിക്കുന്ന അഭിഷേകാഗ്നി  കണ്‍വെൻഷൻ  ഇന്ന് രാവിലെ എട്ട്  മുതൽ മാഞ്ചസ്റ്ററിൽ നടക്കും. പരിശുദ്ധാത്മ അഭിഷേകത്തിൽ നിറഞ്ഞ് വരദാനങ്ങൾ തേടി പതിനായിരങ്ങൾ മാഞ്ചസ്റ്ററിൽ എത്തി തുടങ്ങി. കണ്‍വെൻഷനിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ലൈവ്  സ്ത്രിമിങ്ങിലൂടെ തൽസമയം  അഭിഷേകാഗ്നി  കണ്‍വെൻഷൻ ശുശ്രൂഷകളിൽ പങ്കാളികളാകും. ഇതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക്  ചെയ്താൽ മതിയാകും.

www. Sehion.eu        


കണ്‍വെൻഷൻ വിജത്തിനായി പ്രവർത്തിക്കുന്ന വിവിധ കമ്മിറ്റികൾ  ഇന്നലെ രാത്രി ഏറെ വൈകിയും കണ്‍വെൻഷൻ ഹാളിൽ അവസാന വട്ട മിനുക്ക്‌ പണികളും പൂർത്തിയാക്കി. പ്രധാന വേദിയിൽ പതിനായിരത്തോളം സീറ്റുകളും ഇതിന് പിൻ ഭാഗത്തെ ഹാളിൽ രണ്ടായിരത്തോളം സീറ്റുകളുമാണ്  ഒരുക്കിയിരിക്കുന്നത്. ഈ വേദിയിൽ പ്രോജക്ടർ സ്ഥാപിച്ചിരിക്കുകയാണ് . പ്രധാന വേദിയിൽ അതി മനോഹരമായിട്ടാണ്  വെടിയും അൽത്താരയും പൂർത്തിയാക്കിയിരിക്കുന്നത് . വാണ മേഘങ്ങളിൽ ഈശോ ആഗതനാവുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന അൽ ത്താരയിൽ നെതർ ലണ്ടിൽ നിന്നും എത്തിച്ചിരിക്കുന്ന പുഷ്പങ്ങളാൽ മോടി  പിടിപ്പിച്ച്  കഴിഞ്ഞു.

രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന വിശ്വാസ സമൂഹത്തെ വരവേല്ക്കാൻ മാഞ്ചസ്റ്റർ ഒരുങ്ങി കഴിഞ്ഞു. ഇനി പരിശുദ്ധമായ നിമിഷങ്ങൾ കണ്‍വെൻഷനിൽ പങ്കെടുത്ത് പരിശുദ്ധാത്മാവിന്റെ  നിറവിനായി പ്രാർ ത്ഥിക്കുവാൻ ഏവരെയും മാഞ്ചസ്റ്റർ  അഭിഷേകാഗ്നി  ടീം സ്വാഗതം ചെയ്യുന്നു .

യാത്രാ സംബന്ധമായ സംശയങ്ങൾക്ക് ട്രാഫിക്  ഡയറക്ഷൻ കമ്മിറ്റിയുടെ സേവനം ഉപയോഗിക്കാവുന്നതാണ്.

സോണി  ചാക്കോ :- 07723306974

ജോബി തോമസ്‌ :- 07588588698

മാത്യു : - 07939201353

വേദിയുടെ വിലാസം :-                        

Manchester Central (G-Mex), Petersfield, M23GX 

           

       




കൂടുതല്‍വാര്‍ത്തകള്‍.