CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 13 Seconds Ago
Breaking Now

ഫാ. ബിനോയി കരിമരുതങ്കൽ നയിക്കുന്ന ധ്യാനം .

ബർമിങ്ങ്ഹാം :- അട്ടപ്പാടി സെഹിയോൻ  ധ്യാന കേന്ദ്രത്തിലെ പ്രധാന ഗുരുക്കളിലെ ഫാ. ബിനോയി കരിമരുതങ്കൽ യു കെ യിൽ ധ്യാനത്തിനായി വരുന്നു. സമർപ്പിത- ആത്മായ  താമസിച്ചുള്ള  ധ്യാനങ്ങൾ നയിക്കുന്ന  ഫാ. ബിനോയി കരിമരുതങ്കൽ ദശദിന ധ്യാനത്തിനായിട്ടാണ്  യു കെ യിൽ എത്തുന്നത്‌.

സെഹിയോൻ കാത്തലിക് യു കെ മിനിസ്ട്രി നേതൃത്വം നല്കുന്ന ദശദിന ധ്യാനം ഇത്തവണ രണ്ട്  ഘട്ടങ്ങളായിട്ടാണ്  നടത്തപ്പെടുന്നത് . മെയ്‌ 23 മുതൽ 26 വരെ ആന്തരിക സൗഖ്യ ധ്യാനവും 26 മുതൽ 30 വരെ വളർച്ച ധ്യാനവുമാണ്.  

ആന്തരിക സൗഖ്യ  ധ്യാനത്തിന്  മുൻവർഷങ്ങളിൽ ദശദിന ധ്യാനത്തിൽ സംബന്ധിച്ചവർക്ക്  പ്രവേശനമുണ്ടായിരിക്കില്ല.  വളർച്ച ധ്യാനത്തിന്  മുൻവർഷങ്ങളിൽ ദശദിന ധ്യാനത്തിൽസംബന്ധിച്ചവർക്കും പങ്കെടുക്കാവുന്നതാണ് .

ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്ക് മാത്രമാണ്  ധ്യാനത്തിൽ പ്രവേശനമുണ്ടായിരിക്കുക .  കുട്ടികൾക്കായി പ്രത്യേക ശുശ്രൂഷ  ഉണ്ടായിരിക്കുന്നതാണ് . 

കൂടുതൽ വിവരങ്ങൾക്ക് :-

ഫെമി സിബിൽ

ബിന്റാ  അനീഷ്‌ 



 





കൂടുതല്‍വാര്‍ത്തകള്‍.