CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 14 Minutes 26 Seconds Ago
Breaking Now

എക്യൂമെനിക്കൽ സമ്മേളനം

ലണ്ടൻ : മലങ്കര മാർത്തോമാ സഭയും  ചർച്ച്  ഓഫ്  ഇംഗ്ലണ്ടും  വിശാല  എക്യൂമെനിസത്തിന്റെ വതായനങ്ങൾ തുറക്കേണ്ടത്  ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡോ, ഗീവർഗ്ഗീസ്  മാർ തിയഡോഷ്യസ് എപ്പി സ്കോപ്പാ  വെസ്റ്റ് മിനിസ്റ്റർ ചർച്ച്  ഹൗസിൽ ആവശ്യപ്പെട്ടു . മലങ്കര മാർത്തോമാ സുറിയാനി സഭാ പ്രതിനിധികളും  ചർച്ച്  ഓഫ്  ഇംഗ്ലണ്ട്   എക്യൂമെനിക്കൽഅഫയേഴ്സിന്റെ  പ്രതിനിധികളുമായി നടന്ന കൂടി കാഴ്ചയിലും  സംവാദത്തിലുമാണ്  സഭകളുടെ വിശാല ഐക്യവും, സഭകളുടെ കൂട്ടായ കർമ്മവും ദൈവ രാജ്യത്തിന്റെ വളർച്ചക്കാവശ്യമാണെന്ന്  മാർ തിയഡോഷ്യസ് അഭിപ്രായപ്പെട്ടത് .  ദൈവത്തെ  സ്വർഗ്ഗ സ്ഥനായ പിതാവേ എന്ന്  വിളിക്കുകയും വിശുദ്ധ കുർബ്ബാനയിൽ  സംസർഗ്ഗം പുലർത്തുകയും ചെയ്യുന്ന  ചർച്ച് ഓഫ്  ഇംഗ്ലണ്ടും   മാർത്തോമാ സഭയും പ്രാദേശിക മേഖല ദേശീയ തലങ്ങളിൽ കൂട്ടായ മിഷൻ പ്രവർത്തനങ്ങളുടെ രൂപ രേഖ ഉണ്ടാക്കുകയും പ്രായോഗിക തലത്തിൽ എത്തിക്കുകയും ചെയ്യണമെന്ന് തന്റെ  അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.


കാന്റൻ ബറി ആർച്ച് ബിഷപ്പിന്റെ ഇന്റർ നാഷണൽ എക്യൂമെനിക്കൽ അഫയേഴ്സ് സെക്രട്ടറി റവ കാനൻ ഡോ. ലെസ്സിലി  നതാനിയേൽ ചർച്ച്  ഓഫ്  ഇംഗ്ലണ്ട്  നാഷണൽ എക്യൂമെനിക്കൽ ഓഫീസർ റവ ഡോ റോജർ പോൽ , റവ ഡോ തോമസ്‌ ഫിലിപ്പ്സ്  റവ ജോസ് പുനമഠം. ഡോ സാക് വർഗീസ്‌ , എബ്രഹാം  മാത്യൂസ്‌ എന്നിവർ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 

സഭകളുടെ ചരിത്ര പരമായ  എക്യൂമെനിക്കൽ ബന്ധങ്ങൾക്ക് നവ ചൈതന്യം പകർന്ന് വിവിധ പ്രോവിൻസസു കളിൽ ഒരുമിച്ച്  പ്രവർത്തിക്കാനും പ്രേഷിത ദൗത്യം  രൂപപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.    

         




കൂടുതല്‍വാര്‍ത്തകള്‍.