CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 9 Seconds Ago
Breaking Now

അഞ്ചാമത് നോർത്ത് ഈസ്റ്റ്‌ കണ്‍വെൻഷൻ പരിശുദ്ധാത്മ ചൈതന്യത്താൽ നിറഞ്ഞ് നവ്യാനുഭവമായി.

ന്യൂകാസ്സിൽ  : സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവ മക്കളായി മാറുവാനും സ്വർഗ്ഗീയ പിതാവിനോടുള്ള വിശ്വാസം പ്രഖ്യാപിക്കുവാനുമായി  കേരളത്തിലും പുറത്തും സുവിശേഷ പ്രഘോഷണത്തിലൂടെ അനേകായിരങ്ങളെ  ക്രിസ്തവ സ്നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴി നടത്തിയ ബഹു ഫാ. ജോസഫ്  കണ്ടത്തിപറമ്പിൽ (ഗുഡ് ന്യൂസ്‌  ധ്യാന കേന്ദ്രം , പാമ്പാടി , കോട്ടയം) നയിക്കുന്ന മൂന്നു ദിവസം നീണ്ടു നിന്ന അഞ്ചാമത്  നോർത്ത് ഈസ്റ്റ്‌  കണ്‍വെൻഷൻ ന്യൂ കാസ്സിലിൽ സമാപിച്ചു.

പ്രവാസ ജീവിതത്തിന്റെ പിരി മുറുക്കങ്ങളിൽ നിന്നും മറ്റ് അസ്വസ്ഥതകളിൽ നിന്നും വിടുതൽ പ്രാപിച്ച്  യേശു സ്നേഹം  നേടുവാനുമായുള്ള ഈ അവസരം നോർത്ത്  ഈസ്റ്റിന്റെ  വിവിധ ഭാഗങ്ങളിൽനിന്നും കടന്നു വന്ന വിശ്വാസ സമൂഹം  ആദരപൂർവ്വം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ വിനിയോഗിച്ചു. ലൗകീക ചിന്തകൾക്ക് വിട നല്കി കൊണ്ട്  ദൈവ സന്നിധിയിൽഇരുന്ന്  പുതിയൊരു സൃഷ്ടിയായി തീരേണ്ട ആവശ്യകതയെ കുറിച്ചും ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളിയെ കുറിച്ചും നടത്തിയ പ്രഭാഷണങ്ങൾതികച്ചും ചൈതന്യവത്തായിരുന്നു. 

നോർത്ത് ഈസ്റ്റ്‌ ഇംഗ്ലണ്ട്  സീറോ മലബാർചാപ്ലിൻ ബഹു ഫാ. സജി തോട്ടത്തിലിന്റെ  നേതൃത്വത്തിൽ നടന്ന  കണ്‍വെൻഷൻ നോർത്ത്  ഈസ്റ്റിന്റെ  വിവിധ ഭാഗങ്ങളിൽ പങ്കെടുത്ത വിശ്വാസ സമൂഹത്തിന്  തങ്ങളുടെ ആത്മീയ ജീവിതത്തിന് ഉണർവേകുന്ന നവ്യാനുഭവമായി.         




കൂടുതല്‍വാര്‍ത്തകള്‍.