CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 39 Seconds Ago
Breaking Now

ഈ കുട്ടികള്‍ ചരിത്രം തിരുത്തിക്കുറിക്കുന്നു ഇത് വചനപ്രഘോഷണത്തിന്റെ പുതിയ മുഖം

വെറും 13 വയസ്സു മാത്രം പ്രായമുള്ള കുട്ടികള്‍ ദൈവവചനം പ്രഘോഷിച്ചുകൊണ്ട് രാജ്യം മുഴുവന്‍ സഞ്ചരിക്കുന്നു.കുട്ടികള്‍ക്കായി കുട്ടികള്‍ തന്നെ നയിക്കുമ്പോള്‍ ഇവിടെ തുറക്കപ്പെടുന്നത് ആത്മീയതയുടെപുതിയ അദ്ധ്യായം.youcat kidsഎന്ന പേരില്‍ അറിയപ്പെടുന്ന ഈ കുട്ടികളുടെ ടീം യുകെയുടെ ഭാഗങ്ങളില്‍ കുട്ടികള്‍ക്കായുള്ള ധ്യാനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.ബ്ലെയര് ബിനു,എഡ്വിന്‍ തങ്കന്‍,ഓസ്റ്റിന്‍ സാബു എന്നീ കുട്ടികളാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് .

സമ്മിശ്ര സംസ്‌കാരത്തിന്റെ ആധിപത്യത്തില്‍ പെട്ട് താളം തെറ്റുന്ന ബാല്യകാല ജീവിതങ്ങള്‍ക്ക് മുമ്പില്‍ ദൈവ വചനം സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഈ കുട്ടികള്‍ പകര്‍ന്ന് കൊടുക്കുമ്പോള്‍ അത് ധ്യാനങ്ങളില്‍ പങ്കെടുക്കുന്ന ഓരോ കുട്ടികള്‍ക്കും പുത്തന്‍ അനുഭവമായി മാറുന്നു.മുതിര്‍ന്നവരേക്കാള്‍ അധികമായി കുട്ടികള്‍ തന്നെ മറ്റു കുട്ടികളില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നതു കൊണ്ടു തന്നെ ഈ ധ്യാനങ്ങള്‍ ഓരോ കുട്ടികള്‍ക്കും തങ്ങളുടെ ജീവിതത്തിലേക്ക് നയിക്കുന്നതിനുള്ള മാര്‍ഗ്ഗമായി തീരുന്നു എന്ന് ഈ ധ്യാനങ്ങള്‍ തീരുന്നു എന്ന് ഈ ധ്യാനങ്ങള്‍ സംഘടിപ്പിക്കുന്ന പല വൈദീകരും അഭിപ്രായപ്പെടുന്നു.

മുഴുവന്‍ സമയവും വൈദീകരുടെ സാന്നിധ്യത്തില്‍ നടത്തപ്പെടുന്ന ഈ ധ്യാനങ്ങളില്‍ ദൈവ വചനത്തോടൊപ്പം കത്തോലിക്കാ സഭയുടെ മതഗ്രന്ഥമായ Catechism of the Catholic Church ഉം ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം തയ്യാറാക്കിയ യുകാറ്റ് എന്ന പുസ്തകവും പ്രഘോഷിക്കപ്പെടുന്നു. കുട്ടികളിലും യുവാക്കളിലും ആധുനികജീവിതസാഹചര്യങ്ങളില്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള വിശ്വാസസംബന്ധമായ ചോദ്യങ്ങളെയും അവയുടെ ഉത്തരങ്ങളെയും ഉള്‍ക്കൊളളിച്ചു കൊണ്ടുള്ള യുകാറ്റ ക്വിസ് പ്രോഗ്രാമും ഈ ധ്യാനത്തിന്റെ പ്രത്യേകതയാണ്.

ക്വിസ് പ്രോഗ്രാമുകള്‍ക്കായി ഇന്ന് ലോകത്തില്‍ ലഭ്യമായിട്ടുള്ളതില്‍ വച്ച് ഏറ്റവും നൂതനമയാ സാങ്കേതികവിദ്യയായ റിമോട്ട് റെസ്‌പോണ്‍സ് സിസ്‌ററം ആണ് ഈ കുട്ടികള്‍ ഉപയോഗിക്കുന്നത് എന്നത് പ്രത്യേകം എടുത്തു പറയേണ്ടതു തന്നെയാണ്. ഈ ടെക്‌നോളജി ഉപയോഗിച്ച് ക്വിസില്‍ പ ങ്കെടുക്കുന്ന എല്ലാവര്‍ക്കും ഒരേ സമയം തങ്ങളുടെ കൈവശമുളള റിമോട്ട് ഹാന്‍ഡ്‌സെറ്റ് വഴി ഉത്തരങ്ങള്‍ നല്‍കാവുന്നതാണ്. വയര്‍ലെസ് ടെക്‌നോളജി പൂര്‍ണമായും ഉപയോഗപ്പെടുത്തുന്ന ഈ ഹാന്‍ഡ്‌സെറ്റിലൂടെ നല്‍കുന്ന ഉത്തരങ്ങള്‍ സെന്‍ട്രല്‍ കമ്പ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്യുകയും ക്വിസിനു ശേഷം വിജയിയെ കൃത്യമായും കാര്യക്ഷമതയോടെയും കമ്പ്യൂട്ടര്‍ തന്നെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ദൈവം ദാനമായി നല്‍കിയ സാങ്കേതികവിദ്യകള്‍ ദൈവത്തിനു വേണ്ടി ഉപയോഗിച്ചു കൊണ്ട് ഈ കുട്ടികള്‍ രാജ്യം മുഴുവന്‍ സഞ്ചരിക്കുന്നു.

ഇതിനോടകം തന്നെ ന്യൂകാസ്‌ററില്‍, നോര്‍ത്ത് ഷില്‍ഡ്, ഡാര്‍ലിഗ്ടണ്‍, വിഗന്‍, സെന്‍ട്രല്‍ മാഞ്ചസ്‌ററര്‍ എന്നീ സ്ഥലങ്ങളില്‍ ഈ ധ്യാനങ്ങള്‍ നടത്തപ്പെട്ടു കഴിഞ്ഞു. ഡിവൈന്‍ ധ്യാനകേന്ദ്രം യുകെയില്‍ ധ്യാനകേന്ദ്രം ആരംഭിച്ചപ്പോള്‍ അവിടെ ആദ്യത്തെ ധ്യാനം നടത്തുവാന്‍ നവീകരണ പ്രസ്ഥാനത്തിന്‍രെ ആചാര്യനായ ഫാ.ജോര്‍ജ് പനക്കല്‍ ഈ കുട്ടികളെയാണ് ക്ഷണിച്ചത്.

ഇനി വരുംദിവസങ്ങളില്‍ യോര്‍ക്കിലും യുകെയുടെ മറ്റു വിവിധ ഭാഗങ്ങളിലും വിഗന്‍ 2014 ഫെബ്രുവരി മുതല്‍ എല്ലാ ആദ്യശനിയാഴ്ചകളിലും നടത്തപ്പെടുന്ന യുകാറ്റ് കിഡ്‌സ് നയിക്കുന്ന ധ്യാനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ബിനു- 07533179750

തങ്കച്ചന്‍- 07956069257

സാലന്‍- 07533818673




കൂടുതല്‍വാര്‍ത്തകള്‍.