CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 40 Minutes 37 Seconds Ago
Breaking Now

അജപാലക ശുശ്രുഷക്കൊപ്പം കുടുംബ കോടതിയും; ജൂബിലി നിറവിൽ അഭിമാനമായി ഫാ.തോമസ്‌ കളപ്പുരക്കൽ.

അഭിമാനമായി ഫാ.തോമസ്‌ കളപ്പുരക്കൽ

ലങ്കാസ്റ്റർ രൂപതയിൽ സീറോ മലബാർ ചാപ്ലിനായും, വർക്കിങ്റ്റൻ ഔർ ലേഡി ആൻഡ്‌ സെന്റ്‌. മൈക്കിൽസ് ഇടവകയിൽ അസ്സി.പാരീഷ് പ്രീസ്റ്റായും, രൂപതയിൽ ജ്യുഡീഷ്വറി വികാരിയുമായും  രജത ജൂബിലി നിറവിൽ ഫാ.തോമസ്‌ കളപ്പുരക്കൽ  തന്റെ നിയോഗിത ആത്മീയ സേവനം ചെയ്യുന്നു.  സീറോ മലബാർ സഭക്കും, ലങ്കാസ്റ്റർ രൂപതയിലെ റോമൻ കത്തോലിക്കാ സമൂഹത്തിനു മുഴുവനായും അഭിമാനമായ ഫാ.തോമസ്‌ കളപ്പുരക്കൽ അച്ചന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ സമാപനം 26 നു ലെയിക്ക് ഡിസ്റ്റ്രിക്റ്റിൽവെച്ചു നടത്തപ്പെടുന്നു.

1988 ഡിസംബർ 26 നു താമരശ്ശേരി രൂപതയുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയിൽ നിന്നും വൈദിക പട്ടം സ്വീകരിച്ച കളപ്പുരക്കൽ അച്ചൻ അജപാലക ശുശ്രുഷയുടെയും,സെമിനാരി അധ്യാപനത്തിന്റെയും, കുടുംബ കോടതി ജഡ്ജിന്റെയും വിവിധ ആത്മീയ, ആധ്യാത്മിക പ്രവർത്തൻ മേഖലകളിൽ തിളക്കമാർന്ന വിജയ വീഥി കളിലൂടെ താണ്ടിയ പടവുകൾ എല്ലാം ദൈവ കൃപയുടെ സാക്ഷാൽക്കാരങ്ങൾ.

താമരശേരി രൂപതയിലെ കല്ലാനോട് സെന്റ്‌. മേരീസ്  ഇടവകയിൽ കളപ്പുരക്കൽ കുരുവിള-ഫിലോമിന ദമ്പതികളുടെ 8 മക്കളിൽ മൂന്നാമനാണ് തോമസ്‌ അച്ചൻ. 2 സഹോദരികൾ കന്യാസ്ത്രീകളാണ്.  

കല്ലാനോട് സെന്റ്‌. മേരീസ് ഹൈസ്ക്കൂളിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തന്റെ ദൈവവിളിയെ മനസ്സിലാക്കിയ അച്ചൻ തലശേരി അതിരൂപതാ മൈനർ സെമിനാരിയിൽ നിന്നും വൈദിക പഠനം പൂർത്തിയാക്കിയതിനു ശേഷം  ആലുവാ മേജർ സെമിനാരിയിൽ നിന്നും ഫിലോസഫിയിലും, തിയോളജിയിലും ബിരുദം നേടി.

1988 ഡിസംബർ 26 നു വൈദികപട്ടം സ്വീകരിച്ച ഉടനെ തന്നെ  ഏതാനും മാസം തന്റെ ഏറ്റവും പ്രിയപ്പെട്ട  അജപാലക ശുശ്രുഷയിലേക്ക് താമരശേരി രൂപതയിലെ കുളത്തുവയൽ സെന്റ്‌. ജോർജ്ജ് ഇടവകയിൽ അസ്സി. വികാരിയായി ചുവടു വെച്ചു. തുടർന്ന് 4 വർഷക്കാലം വളയം അഭയഗിരി സെന്റ്‌.മേരീസ് ഇടവകയിലും, ഏതാനും മാസം വിലങ്ങാട്  മഞ്ഞക്കുന്നു സെന്റ്‌. അൽഫോൻസാ ഇടവകയിലും വികാരിയായി സേവനം ചെയ്യുവാനും അജപാലക ശുശ്രുഷയിൽ പ്രശംശനീയമായ വളർച്ചാ മുന്നേറ്റം നടത്തുവാനും തോമസ്‌ അച്ചനു ഇക്കാലഘട്ടത്തിൽ കഴിഞ്ഞു.                            

ഉപരി പഠനാർത്ഥം ബംഗളൂർ സെന്റ്‌. പീറ്റേഴ്സ് മേജർ സെമിനാരിയിൽ ചേരുകയും 1993-1995 കാലയിളവിൽ  കാനണ്‍ ലോയിൽ പഠനം പൂര്ത്തിയാക്കുകയും ചെയ്തു. താമരശ്ശേരി  രൂപതാ സേവനത്തിനു തിരിച്ചെത്തിയ തോമസ്‌ അച്ചൻ വലിയകൊല്ലി സെന്റ്‌. അൽഫോൻസാ ഇടവക വികാരിയായും, അസ്സി. ജ്യുഡീഷ്വൽ വികാര് ആയും ചാർജെടുത്തു. 1997-2006 വർഷങ്ങളിൽ ജ്യുഡീഷ്വൽ വികാർ ആയി താമരശ്ശേരി രൂപതയിൽ കുടുംബ കോടതിയിൽ സേവനം അനുഷ്ടിച്ച അച്ചൻ തത്സമയം തന്നെ 4 വർഷം പുതുപ്പാടി സെന്റ്‌.ജോർജ്ജ് ഇടവകയിൽ വികാരിയായും (1998-2002), 6 വർഷക്കാലം(2002-2008) താമരശ്ശേരി മൈനർ സെമിനാരിയിൽ സ്പിരിച്ച്വൽ ഡയരക്ടറായും സ്തുത്യർഹമായ സേവനം കാഴ്ച്ചവെച്ചു. 2008-2009 ൽ തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ ദേവാലയത്തിൽ വികാരിയായി സേവനം അനുഷ്ടിക്കവേയാണ് യു കെ യിൽ ലങ്കാസ്റ്റർ രൂപതയിൽ സീറോ മലബാർ ചാപ്ലിൻ ആയി തോമസച്ചൻ പുതിയ ദൗത്യം ഏറ്റെടുത്തത്. ലങ്കാസ്റ്റർ രൂപതയിലെ അജപാലക ശുശ്രുഷകളിൽ വ്യാപ്രുതനായിരിക്കെ ആദ്ദേഹത്തിന്റെ കാനണ്‍ നിയമ പ്രാവീണ്യം മനസ്സിലാക്കിയ ലങ്കാസ്റ്റർ രൂപതാദ്ധ്യക്ഷൻ ബിഷപ്പ്മൈക്കിൽ കാമ്പെൽ അച്ചനെ കുടുംബ കോടതി ജഡ്ജായി 2013 മാർച്ച് മാസം നിയമിച്ചു. യു കെ യിൽ ആദ്യമായിട്ടാണ് തദ്ദെശിയൻ അല്ലാത്ത ഒരു വൈദികൻ ജ്യുഡീഷ്വൽ വികാർ ആയി നിയോഗിക്കപ്പെടുന്നതെന്നത് സീറോ മലബാർ വിശ്വാസികൽക്കും, മലയാളികൾക്ക് മൊത്തമായും അഭിമാനം പകരുന്നു.

ദൈവ സന്നിധിയിൽ, യേശുവിനോടൊപ്പംചേർന്ന് നിന്ന് വിശ്വാസി സമൂഹത്തെ സ്നേഹിക്കുന്നതിനും, നയിക്കുന്നതിനും ആത്മീയ ശുശ്രുഷ ചെയ്യുന്നതിനും   അജപാലക ഇടയനായി ദൈവവിളി തെരഞ്ഞെടുത്ത തോമസ്‌ കളപ്പുരക്കൽ അച്ചൻ രജത ജൂബിലി പിന്നിടുമ്പോൾ സമാപനമായി 2013 ഡിസംബർ 26 നു രാവിലെ 10:00 മണിക്ക് പ്രൌഡഗംഭീരമായ സ്വീകരണമാണ് വർക്കിംഡൻ ഔർ ലേഡി ആൻഡ്‌ സെന്റ്‌ മൈക്കിൽസ് ദേവാലയത്തിൽ ഒരുക്കുന്നത്. വിവിധ പള്ളികൾ സംയുക്തമായി ഒത്തുകൂടി നടത്തുന്ന സമർപ്പണ ദിവ്യബലിക്കും, സ്വീകരണ പരിപാടിയിലും ഫാ. പോൽ ഹാരിസണ്‍, ഫാ. പോൽ സോബ്രിക്ക് എന്നിവർ നേതൃത്വം വഹിക്കും. ചാപ്ലിൻ ഫാ.മാത്യു ചൂരപൊയ്കയിലും സഹ കാര്മ്മികനായിരിക്കും. ഇടവകാംഗങ്ങൾ സ്നേഹ വിരുന്നും ഒരുക്കുന്നുണ്ട്‌.

കൂടുതൽ ആത്മീയ ഔന്ന്യത്യങ്ങളിൽ എത്തപ്പെടുവാനും, വൈദീക ശുശ്രുഷകളിൽ ദൈവ കൃപ കൂടുതലായി ലഭിക്കുവാനും, പൂർണ്ണ ആരോഗ്യവും, ദീർഘായുസ്സും, പരിശുദ്ധാത്മ വരങ്ങളും നല്കി അനുഗ്രഹിക്കപ്പെടുവാനും എല്ലാ സീറോ മലബാർ സഭാ മക്കളുടെ പ്രാർത്ഥനകളും,ആശംശകളും ജുബിലേരിയൻ തോമസ്‌ കളപ്പുരക്കൽ അച്ചനു നേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.