CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 41 Minutes 12 Seconds Ago
Breaking Now

സാൽഫോർഡ് രൂപത ബിഷപ്പ് ടെറെൻസ് ബ്രെയിൻ സെന്റ്‌ ജോസഫ്‌ വേദപാഠ സ്കൂൾ സന്ദർശിച്ചു.

മാഞ്ചസ്റ്റർ: സെൻട്രൽ മാഞ്ചസ്റ്റർ സീറോ മലബാർ  കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ച്  വർഷം ആയി നടന്നു വരുന്ന കാറ്റക്കിസം സ്കൂൾസാൽഫോർഡ്   രൂപത മെത്രാൻ മാർ ടെറെൻസ്   ബ്രെയിൻ സന്ദർശിച്ചു . സാൽഫോർഡ്  രൂപത സീറോ മലബാർ ചാപ്ലിൻ ഫാ തോമസ്‌ തൈക്കൂട്ടത്തിൽ പിതാവിനെ സ്വാഗതം ചെയ്തു.  എഴുപത്തി അഞ്ചിൽ പരം കുട്ടികളും  പത്ത്  അദ്ധ്യാപകരും ആയി പ്രവർത്തിക്കുന്ന കാറ്റക്കിസം  സ്കൂളിനെ  പിതാവ്  അഭിനന്ദിച്ചതിനോടൊപ്പം എല്ലാവരെയും പിതാവ്  രൂപത ആസ്ഥാനം സന്ദർശിക്കാൻ ക്ഷണിക്കുകയും  ചെയ്തു.

കാറ്റക്കിസം  സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കളും സീറോ മലബാർ കമ്മ്യൂണിറ്റി ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു . എല്ലാവരെയും  നേരിൽ കണ്ട് സൗഹൃദം പങ്കിട്ട ശേഷമാണ്  ബിഷപ്പ്  മടങ്ങിയത്.




കൂടുതല്‍വാര്‍ത്തകള്‍.