CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 28 Seconds Ago
Breaking Now

ഫാ. ജോസഫ് കണ്ടത്തി പറമ്പിൽ നയിക്കുന്ന തപസ്സ് ധ്യാനം മെയ്‌ മാസത്തിൽ മാഞ്ചസ്റ്ററിൽവച്ച് തുടക്കമാകുന്നു.

സന്ദര്‍ലാന്‍ഡ്: സ്വയം വിശുദ്ധീകരണത്തിലൂടെ നല്ല ദൈവമക്കളായി മാറുവാനും,സ്വര്‍ഗീയ പിതാവിനോടുള്ള വിശ്വാസം പ്രഖ്യാപിക്കുവനുമായി, കേരളത്തിലും പുറത്തും സുവിശേഷ പ്രഘോഷണത്തിലൂടെ  അനേകായിരങ്ങളെ ക്രൈസ്തവ സ്നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴിനടത്തിയ ബഹു. ഫാ. ജോസഫ്‌ കണ്ടത്തിപറമ്പില്‍ (ഗുഡ്ന്യൂസ്‌ ധ്യാന കേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസ്സം നീണ്ടുനില്കുന്ന തപസ് ധ്യാനം മാഞ്ചസ്റ്ററിൽ വെച്ച്  മെയ്‌  2,3,4 തിയതികളിൽ (വെള്ളി, ശനി,ഞായർ) നടത്തപ്പെടുന്നു.

ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് യേശുസ്നേഹം അനുഭവിച്ച്, പ്രവാസജീവിതത്തിന്റെ പിരി മുറുക്കങ്ങളിൽ  നിന്നും മറ്റു അസ്വസ്ഥതകളില്‍ നിന്നും വിടുതല്‍ പ്രപിപ്പാനും അതുവഴി പരിശുദ്ധാല്മ ചൈതന്യം നേടുവാനുമായുള്ള ഈയവസരം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ധ്യാന വിജയത്തിനായുള്ള മാധ്യസ്ഥ പ്രാർത്ഥനകളും ജപമാലകളും യുകെയുടെ വിവിധ കേന്ദ്രങ്ങളിൽ സജീവമായി തുടങ്ങി കഴിഞ്ഞു.

ധ്യാനവേദിയുടെ അഡ്രസ്‌:-
Savio House Retreat Center, Ingersley Road,  Bollington,  Macclesfield.  SK10 5RW

കൂടുതല്‍ വിവരങ്ങള്‍ക്ക്: -

രാജു ചെറിയാൻ:- 07886537732,
റെജി മടത്തിലേത്ത്:- 07886968196
സിസി കുരുവിള: -07903706623.




കൂടുതല്‍വാര്‍ത്തകള്‍.