CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 9 Minutes 47 Seconds Ago
Breaking Now

അല്മായ കമ്മീഷൻ സെക്രട്ടറി ഷെവലിയർ വി സി സെബാസ്റ്റ്യന് ദുബായിൽ സ്വീകരണം .

ദുബായ് : ആഗോള കത്തോലിക്കാ സഭയുടെ അംഗീകാരമായ ഷെവലിയർ പദവി ലഭിച്ച സീറോ മലബാർ സഭ അല്മായ കമ്മീഷൻ സെക്രട്ടറി ഷെവലിയർ വി സി സെബാസ്റ്റ്യന്  ജനുവരി 30,31 തീയതികളിൽ ദുബായിൽ സ്വീകരണം നൽകുന്നതാണ്. മുപ്പതാം തീയതി വ്യാഴാഴ്ച വൈകിട്ട് 7.30 ന് ദുബായ്  സീറോ മലബാർ കൽച്ചറൽ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നല്കുന്ന സ്വീകരണ സമ്മേളനത്തിൽ എസ് എം സി  പ്രസിഡന്റ്‌ സെബാ സ്റ്റ്യൻ  തോമസ്‌ അധ്യക്ഷത വഹിക്കും . തുടർന്ന്  ദുബായ്  സെന്റ്‌ മേരീസ് സീറോ മലബാർ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട്  അവതരിപ്പിക്കും. 

മുപ്പത്തിയൊന്നിന്   യുവ ദീപ്തി കെ സി വൈ എം യു എ ഇ ചാപ്റ്റർ വി സി സെബാസ്റ്റ്യന്  ദുബായിൽ സ്വെകരനം നൽകും. യു എ ഇ യിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജന നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. സഭയുടെ അനുദിന പ്രവർത്തനങ്ങളിൽ അല്മായരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും , സഭയും വിശ്വാസ സമൂഹവും തമ്മിൽ ആശയ വിനിമയം  സാധ്യമാക്കുന്നതിനും വി സി സെബാസ്റ്റ്യൻ  നല്കുന്ന സംഭാവനകൾ വളരെ വലുതാണ്‌ . ഉച്ച കഴിഞ്ഞ് 2.30 ന്  നടക്കുന്ന അനുമോദന സമ്മേളനം പ്രശസ്ത മാധ്യമ പ്രവർത്തകൻ വള്ളിക്കാടൻ ഉത്ഘാടനം ചെയ്യുന്നതും യു എ ഇ ചാപ്റ്റർ പ്രസിഡന്റ്‌ ജിനോ ജോസഫ്  അധ്യക്ഷത വഹിക്കുന്നതുമാണ്. സ്മിതോഷ് തോമസ്‌ , ജോ കാവാലം , ജേക്കബ് ജോസഫ് , സിജോ ജോസഫ് , അഭിലാഷ് കോര , ജോമോൻ മാത്യു എന്നിവർ സംസാരിക്കും.

                  




കൂടുതല്‍വാര്‍ത്തകള്‍.