CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 3 Minutes 53 Seconds Ago
Breaking Now

യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്റെ ഒന്നാം വാര്‍ഷികവും ക്രിസ്മസ് - പുതുവത്സരാഘോഷങ്ങളും ഫെബ്രുവരി ഒന്നിന്

പ്രവര്‍ത്തന വിജയത്തിന്റെ പ്രൗഢിയും ഒത്തൊരുമയുടെ മാതൃകയും വിളിച്ചോതുന്ന ആഘോഷങ്ങള്‍ക്ക് ഫില്‍ട്ടണ്‍ ഹാളില്‍ വൈകിട്ട് അഞ്ചു മണി മുതലായിരിക്കും തുടക്കം കുറിക്കുക.

ബ്രിസ്‌റ്റോള്‍ : യു കെ മലയാളി സംഘടനകള്‍ക്കിടയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച് ആദ്യവര്‍ഷം തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷന്റെ (യു ബി എം എ)ഒന്നാം വാര്‍ഷികവും ക്രിസ്മസ് പുതുവത്സരാഘോഷങ്ങളും ഫെബ്രുവരി ഒന്നിന് നടത്തുന്നു.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധയിനം കലാപരിപാടികള്‍ , ഗാനമേള തുടങ്ങിയവകൊണ്ട് ആഘോഷങ്ങള്‍ വര്‍ണാഭമാകും. ജോണ്‍ ജോസഫ്, നോയിച്ചന്‍ അഗസ്റ്റിന്‍ , ബെര്‍ലി തോമസ്, റെജി സോണി, മനോജ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.