CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 29 Minutes 58 Seconds Ago
Breaking Now

സട്ടൻകോൽഫീൽഡ് മലയാളി സംഗമം യുക്മയിൽ അംഗമായി.

ബെർമിംഗ്ഹാമിനടുത്തുള്ള സട്ടൻകോൽഫീൽഡ് എന്ന സ്ഥലത്തും പരിസരങ്ങളിലുമായി താമസിക്കുന്ന മലയാളികൾ കൂടിച്ചേരുന്ന സട്ടൻകോൽഫീൽഡ് മലയാളി സംഗമം യുക്മയിൽ അംഗത്വമെടുത്തു.

കഴിഞ്ഞ മൂന്നു നാല് വർഷങ്ങളായി ഓണത്തിനും വിഷുവിനും ക്രിസ്തുമസിനും ഒത്തുകൂടി ആഘോഷിച്ചു വന്ന ഈ പ്രദേശത്തെ മലയാളികൾ ഈ വർഷമാണ്‌ ഇതൊരു സംഘടനയുടെ ചട്ടക്കൂടിലേക്ക് എത്തിച്ചതും യു കെ യിലെ മലയാളി സമൂഹത്തെ മുഴുവൻ പ്രതിനിധീകരിക്കുന്ന യുക്മയിൽ അംഗത്വമെടുക്കുന്നതിനു തീരുമാനിക്കുന്നതും. സജീവ്‌  ജോണ്‍  പ്രസിഡന്റായും , ഷിനോമോൻ ജോസഫ് സെക്രട്ടറിയായും, സൈമണ്‍ ലാൻസ് ട്രഷറർ ആയുമുള്ള കമ്മിറ്റിയാണ് എസ് എം എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ സംഘടനക്ക് നേതൃത്വം നല്കുന്നത്. പ്രോഗ്രാം കോർഡിനേറ്റർമാരായ ബിന്ദു ബിനോയിയും, വിക്കി രാജീവും കലാ സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നല്കുന്നു. യുക്മയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി യു കെ യിലെ മറ്റു മലയാളി സംഘടനകളോട് ചേർന്ന് പ്രവർത്തിക്കുന്നതിനാണ് യുക്മയിൽ അംഗമായി ചേരുന്നതെന്ന് ഇവർ അറിയിച്ചു. ഈ വർഷവും എർഡിങ്റ്റണിൽ വച്ചു നടക്കുന്ന യുക്മ സ്പോർട്സ്  മേളയിൽ സജീവമായി പങ്കെടുക്കുമെന്നും, യുക്മയുടെ എല്ലാ പ്രവർത്തന പരിപാടികളിലും തങ്ങളുടെ കൂടി പങ്കാളിത്തം ഉറപ്പിക്കാമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.

യുക്മ ഈസ്റ്റ്‌ ആൻഡ്‌  വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയനിൽ ചേർന്ന് പ്രവർത്തിക്കുന്ന ഈ സംഘടനയെ റീജിയണൽ പ്രസിഡന്റ്‌ ,  റോയി ഫ്രാൻസിസ് , മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ സ്വാഗതം ചെയ്തു. യുക്മ നാഷണൽ പ്രസിഡന്റ്‌ , വിജി കെ പി, സെക്രട്ടറി ബിൻസു ജോണ്‍ , വൈസ്  പ്രസിഡന്റ്‌  ബീന സെൻസ് എന്നിവർ  എസ് എം എസ്സിന്റെ യുക്മയിലെക്ക് ഉള്ള ആഗമനത്തെ സ്വാഗതം ചെയ്യുകയും അവരുടെ ഔചിത്യപരമായ ഈ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.