CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 32 Minutes 35 Seconds Ago
Breaking Now

പൗരോഹിത്യത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന ഫാ സഖറിയാസ് കാഞ്ഞൂപ്പറമ്പലിന് ബ്രിസ്റ്റോൾ എസ് ടി എസ് എം സി സി യുടെ ആദരം .

പൗരോഹിത്യത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കുന്ന സ്റ്റ്രൗഡിലെ മോർ ഹാൾ കോണ്‍വെന്റിലെ ചാപ്ലിനും ഗ്ലോസ്റ്ററിലെ വിവിധ കത്തോലിക്കാ സമൂഹങ്ങളുടെ ആത്മീയ ഗുരുവുമായ ഫാ. സഖറിയാസ് കാഞ്ഞൂപ്പറമ്പലിന് ബ്രിസ്റ്റോൾ സെന്റ്‌ തോമസ്‌ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തിൽ ജൂബിലി ആശംസകൾ നേർന്നു.


ഇന്നലെ ഫിഷ്‌പോണ്ട്സ് സെന്റ്‌ ജോസഫ് ദേവാലയ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ എസ്ടിഎസ്എംസിസി വികാരി പോൾ വെട്ടിക്കാട്ട്  അദ്ധ്യക്ഷനായിരുന്നു. എസ്ടിഎസ്എംസിസി ട്രസ്റ്റി സിജി സെബാസ്റ്റ്യൻ സമൂഹത്തിന്റെ പേരിൽ ജൂബിലേറിയന് ആശംസകൾ അർപ്പിച്ചു. എസ്ടിഎസ്എംസിസി കമ്മിറ്റിക്ക് വേണ്ടി ഡിറ്റി മോൾ ബിബി, ചെറുപുഷ്പ മിഷൻ ലീഗിന് വേണ്ടി ക്രിസ്റ്റി ജെയിംസ്‌, യൂത്ത് വിംഗ് സ്റ്റയ്ലിന് വേണ്ടി ബ്രിജിൽ ജോസഫ് എന്നിവർ ആശംസയർപ്പിച്ചു. എസ്ടിഎസ്എംസിസി യുടെ ക്വയർ മംഗള ഗാനം പാടി അദ്ദേഹത്തിന് ആശംസകളേകി. 


നേരത്തെ ഫാ. സഖറിയാസ് എസ്ടിഎസ്എംസിസി വികാരി ഫാ. പോൾ വെട്ടിക്കാട്ടിനോട്‌  ചേർന്ന് കൃതജ്ഞത ബലിയർപ്പിച്ചു. ദിവ്യബലി മദ്ധ്യേ നടത്തിയ സന്ദേശത്തിൽ ക്രൈസ്തവ ജീവിതത്തിൽ സമർപ്പണത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിവരിച്ച ഫാ. സഖറിയാസ് തന്റെ സമർപ്പണ ജീവിതത്തിൽ ദൈവം നല്കിയ നേട്ടങ്ങൾ എടുത്ത് പറഞ്ഞ് ദൈവത്തിന് കൃതജ്ഞത  അർപ്പിച്ചു . നൂറു കണക്കിന് വിശ്വാസികൾ വിശുദ്ധ കുർബ്ബാനയിലും അനുമോദന സമ്മേളനത്തിലും സന്നിഹിതരായിരുന്നു.


ആലപ്പുഴ ജില്ലയിലെ കുട്ടനാട് നെടുമുടിയിൽ കാഞ്ഞൂപറമ്പിൽ വീട്ടിൽ ജനിച്ച ഫാ. സഖറിയാസ് 1964 ഓഗസ്റ്റ്  ഇരുപത്തിയൊൻപതാം തീയതിയാണ് തിരുപ്പട്ടം സ്വീകരിച്ചത്.  സി എസ് എസ് ആർ സഭാംഗമായ അദ്ദേഹം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ടിച്ചതിന് ശേഷം 2011 ലാണ് ഇംഗ്ലണ്ടിലെ ഗ്ലോസ്റ്ററിലുള്ള മോർ ഹാൾ കോണ്‍വെന്റിൽ ചാപ്ലിനായി എത്തിയത് . മിഡ്ലാന്റിലെ വിവിധ കത്തോലിക്കാ സമൂഹങ്ങളിലും ബർമിങ്ങ്ഹാം സെക്കന്റ് സാറ്റർഡേ കണ്‍വെൻഷനിലും സജീവ സാന്നിധ്യമായ അദ്ദേഹം പ്രായം കൊണ്ടും ഇംഗ്ലണ്ടിലെ സീറോ മലബാർ വൈദികരുടെ  വല്യച്ചനാണ്. നല്ലൊരു പ്രാസംഗികനും കുട്ടികൾക്ക് പ്രിയപ്പെട്ടവനുമായ ഫാ. സഖറിയാസിന് ഈ ഗോൾഡൻ ജൂബിലി വേളയിൽ യൂറോപ്പ് മലയാളിയുടെ ആയിരമായിരം ആശംസകൾ.     


കൂടുതൽ ഫോട്ടോകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക                      




കൂടുതല്‍വാര്‍ത്തകള്‍.