CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 32 Minutes 31 Seconds Ago
Breaking Now

വാഗ്ദാനങ്ങൾ നല്കി വഞ്ചിക്കുന്ന രാഷ്ട്രീയ സംസ്ക്കാരം അപമാനകരം : ഷെവലിയർ വി സി സെബാസ്റ്റ്യൻ

ദുബായ് :- വാഗ്ദാനങ്ങളും ഉറപ്പുകളും നല്കി ജനങ്ങളെ നിരന്തരം വഞ്ചിക്കുന്ന രാഷ്ട്രീയ സംസ്ക്കാരം കേരള സമൂഹത്തിനു അപമാനകരമാണെന്നും മൂല്യങ്ങള നഷ്ടപ്പെട്ട രാഷ്ട്രീയ രംഗത്ത്‌  സമൂലമായ പരിവര്ത്തനം അനിവാര്യമാണെന്നും സീറോ മലബാർ സഭ അല്മായ കമ്മീഷൻ സെക്രട്ടറി ഷെവലിയർ വി സി സെബാസ്റ്റ്യൻ. മലയോര ജനതയെ ദുരിതത്തിലാഴ്ത്തുന്ന ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടിനെ കുറിച്ച്  സർക്കാരും ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും സാധാരണ ജനതയെ തെറ്റിദ്ധരിപ്പിക്കുകയാ ണെന്നും  ഈ റിപ്പോർട്ട്   നടപ്പിലാക്കിയാൽ കേരളത്തിലെ മലയോര ജനതയുടെ നിലനിൽപ്പ്‌  തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം  സൂചിപ്പിച്ചു. യുവ ദീപ്തി കെ സി വൈ എം യു എ ഇ  ചാപ്റ്റർ ദുബായിൽ നല്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ഷെവലിയർ വിസി സെബാസ്റ്റ്യൻമ സമ്പന്നമായ പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ അമർന്നു പോകുമ്പോഴും ജീവിതത്തിന്റെ സായം കാലത്തിൽ എത്തിയ മാതാ പിതാക്കന്മാർക്ക് വേണ്ടി കൂടി കുറച്ചു സമയം മാറ്റി വയ്ക്കാൻ മറന്നു പോകരുതെന്ന് യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവാക്കളെ അദ്ദേഹം  ഓർമ്മിപ്പിച്ചു.


ചാപ്റ്റർ പ്രസിഡന്റ്‌  ജിനോ ജോസഫ്  അദ്ധ്യക്ഷത വഹിച്ച സമ്മേളനം മാധ്യമ പ്രവർത്തകനും ചാപ്റ്റർ മെമ്പറുമായ ഐപ്പ് വള്ളിക്കാടൻ ഉത്ഘാടനം ചെയ്തു. കത്തോലിക്കാ സഭയിൽ അല്മായർക്കുള്ള പരമോന്നത ബഹുമതിയായ ഷെവലിയർ പദവി ലഭിച്ച അഡ്വ. വി സി സെബാസ്റ്റ്യന്  ചാപ്റ്റർ പ്രസിഡന്റ്‌ ജിനോ ജോസഫ്  ഉപഹാരം സമ്മാനിച്ചു. ജോ കാവാലം , ജേക്കബ് ജോസഫ് , ജാനസ്  ഇടുക്കി , സിജോ ജോസഫ് , അഭിലാഷ് കോര , ക്രിസ്റ്റീൻ ജോസഫ് , ജോർജ്ജ് കോലഞ്ചേരി എന്നിവർ അദ്ദേഹത്തിന്  ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സമ്മേളനത്തിന് നോബിൻ ഫ്രാൻസിസ് സ്വാഗതവും ജെമി സെബാൻ നന്ദിയും പറഞ്ഞു. മാത്യു റാഫേൽ , റ്റിജോ, ഷിജിൻ, വിൻസണ്‍ എന്നിവർ സമ്മേളനത്തിന് നേതൃത്വം നല്കി.

ഫോട്ടോ അടിക്കുറിപ്പ്  

സീറോ മലബാർ സഭ അല്മായ കമ്മീഷൻ സെക്രട്ടറി അഡ്വ . വി സി സെബാസ്റ്റ്യന് യു എ ഇ യിലെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ പ്രതിനിധികളെ പ്രതിനിധീകരിച്ച്  കെ സി വൈ എം യുവ ദീപ്തി യു എ ഇ ചാപ്റ്റർ പ്രസിഡന്റ്‌ ജിനോ ജോസഫ്   ഉപഹാരം സമ്മാനിക്കുന്നു. മാധ്യമ പ്രവർത്തകൻഐപ്പ് വള്ളിക്കാടൻ സമീപം. 

                           




കൂടുതല്‍വാര്‍ത്തകള്‍.