CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 12 Minutes 50 Seconds Ago
Breaking Now

സിനിമ ലോകത്തെ വിശേഷങ്ങളുമായി മാഞ്ചസ്റ്ററിൽ ലാലും ഒത്തൊരു സായാഹ്നം ...

മാഞ്ചസ്റ്റർ : മലയാള സിനിമയിലെ പ്രമുഖ സംവിധായകനും നടനുമായ ലാലും ഒത്ത് മാഞ്ചസ്റ്റർ മലയാളികൾ ഒത്ത് ചേർന്നു. പിന്നീട് സിനിമ ലോകത്തെ പുതാൻ അറിവുകളിലേക്കും അദ്ദേഹം ഏവരെയും കൂട്ടി കൊണ്ട് പോയി . മാഞ്ചസ്റ്ററിലെ പ്രമുഖ കലാ സാംസ്ക്കാരിക സംഘടന ആയ പ്രോഗ്രസീവ് കൽച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണ പരിപാടികൾസംഘടിപ്പിച്ചത് .


വിഥിൻ ഷോ ലൈഫ് സ്റ്റൈൽ സെന്ററിൽ ചേർന്ന പരിപാടിയിൽ നിരവധി പേർ പങ്കാളികളായി. തന്റെ സിനിമകളെപ്പറ്റിയും അതിൽ ഉപരിയായി മലയാള സിനിമ ലോകത്തിന്റെ അകത്തളങ്ങളിലേക്കും ലാൽ ഏവരെയും കൂട്ടി കൊണ്ട് പോയി വിശേഷങ്ങൾ പങ്ക് വച്ചതോടെ ഏവർക്കും പുതിയ അറിവും ആവേശവും പകർന്ന് നല്കി.


മാഞ്ചസ്റ്റർ  സന്ദർശനത്തിന്റെ  ഓർമ്മക്കായി പ്രോഗ്രസ്സീവ്  കൽച്ചറൽ ഫോറത്തിന്  വേണ്ടി മഹേഷ്‌ ലാലിന്  ഉപഹാരം നല്കി ആദരിച്ചു. പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.

           




കൂടുതല്‍വാര്‍ത്തകള്‍.