CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 4 Minutes 16 Seconds Ago
Breaking Now

കാത്തലിക്ക് ഫോറം ദേശീയ സമിതി, കോർഡിനേറ്റർ തോമസ്‌ അച്ചനുമായി കൂടിക്കാഴ്ച നടത്തി.

ലണ്ടൻ: സീറോ മലബാർ യു കെ കോർഡിനേറ്റർ ആയി ഔദ്യോഗികമായി ചുമതല ഏറ്റെടുത്ത ഫാ.തോമസ്‌ പാറയടിയിൽ അച്ചനെ സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം ദേശീയ ഭാരവാഹികൾ സന്ദർശിച്ചു. സീറോ മലബാർ സഭയുടെ അത്മായ സംഘടനാ സംവിധാനം, സഭാ മക്കളുടെ ആവശ്യങ്ങൾ, വൈദിക സ്പിരിച്ച്വൽ കോർഡിനേറ്റർമാരുടെ അനിവാര്യ പങ്ക്  തുടങ്ങി വിവിധ വിഷയങ്ങളിൽ സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറത്തിന്റെ വീക്ഷണം തോമസ്‌ അച്ചനുമായി പങ്കിട്ടു.

സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം ഉടൻ തന്നെ വിളിച്ചു കൂട്ടുന്ന ദേശീയ, റീജിയണൽ, യൂണിറ്റ്  തലങ്ങളിലുള്ള ഭാരവാഹികൾ പങ്കെടുക്കുന്ന യോഗത്തിൽ വെച്ച് സഭാ സംവിധാനത്തിൽ സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം വഹിക്കേണ്ട പങ്കിനെ പറ്റി  ആലോചിച്ച്‌  സമുചിതമായ തീരുമാനം എടുക്കും. പാരമ്പര്യ, പൈതൃക പരിപാലനത്തിലും , സഭയുടെ വളർച്ചക്കും, അത്മായ ശാക്തീകരണ പരിപാടികളിലും, കുടുംബ കൂട്ടായ്മയിലും സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം പൂർണ്ണമായും സഭയുടെ  നിർദ്ദേശങ്ങൾ പാലിച്ച്  ഒത്തുചേർന്ന് പ്രവർത്തിക്കും.

ഇംഗ്ലണ്ട് ആന്റ് വെയിൽസ് കോർഡിനേറ്റർ ചുമതല ഏറ്റെടുത്ത തോമസ്‌ അച്ചന്റെ സഭാ പ്രവർത്തനങ്ങൾക്ക് വിജയാശംസകളും, പിന്തുണയും  അറിയിക്കുകയും, കാത്തലിക്ക് ഫോറം ആത്മായ സംഘടനയുടെ, ആത്മായ ശാക്തീകരണ പ്രവർത്തനങ്ങളിൽ,  സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം ദേശീയ കണ്‍വീനർ അപ്പച്ചൻ കണ്ണഞ്ചിറ, കോർഡിനേറ്റർ തോമസ്‌ പാറയടിയിൽ അച്ചന് ബൊക്കെ നൽകി ആശംശകൾ  നേർന്നു. ദേശീയ ഭാരവാഹികളായ സോബിൻ ജോണ്‍,  ബെന്നി വർക്കി പെരിയപുറം, ബിജു തുടങ്ങിയവരും  ചർച്ചകളിൽ പങ്കു ചേർന്നു. 
 
സീറോ മലബാർ സഭയുടെ ആദരണയീരായ സഭാ പിതാക്കന്മാർ,യു കെ കോർഡിനേറ്റർ തോമസ്‌ പാറയടിയിൽ അച്ചൻ എന്നിവരുമായി ബന്ധപ്പെട്ട്  സെന്റ്‌ തോമസ്‌ കാത്തലിക്ക് ഫോറം ഭാവി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും.




കൂടുതല്‍വാര്‍ത്തകള്‍.