CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 26 Minutes 56 Seconds Ago
Breaking Now

സന്ദര്‍ലാണ്ടില്‍ ഇടവകദിനം ആചരിക്കുന്നു, ഫെബ്രുവരി 22- ശനിയാഴ്ച

സന്ദര്‍ലാണ്ട്: പരമ്പരാഗതമായി കിട്ടിയ വിശ്വാസ്സത്തിന്റെ മഹാല്മ്യത്തെ തങ്ങളുടെ ജീവിതത്തില്‍ എന്നെന്നും ഉറക്കെ പ്രഖ്യാപിക്കുന്ന മലയാള ക്രൈസ്തവ ജനത സന്ദര്‍ലാണ്ടിന്റെ  ആത്മീയ ജീവിതത്തില്‍ എന്നും മാറ്റങ്ങള്‍ക്കായി നിലകൊണ്ടിരുന്നു. സന്ദര്‍ലാൻഡ് സെന്റ്  ജോസഫ്സ്  ദേവാലയത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ നിന്നു കൊണ്ട്, മലയാളി കത്തോലിക്കാ സമൂഹം തങ്ങളുടെ സാന്നിധ്യവും സഹകരണവും കൊണ്ട്, എന്നും എല്ലാകാലത്തും നിറഞ്ഞു നിന്നിരുന്നു.

ആരാധനയിലും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന മലയാളി സമൂഹം തങ്ങളുടെ ആത്മീയ ജീവിത വീഥിയിലെ ഒരു നാഴിക കല്ലുകൂടി കടക്കുന്നു. ഫെബ്രുവരി 22- ശനിയാഴ്ച ' പാരിഷ് ഡേ ' ആയി ആചരിക്കുന്നു. രാവിലെ 10.15നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ സീറോമലബാര്‍ ചാപ്ലിന്‍ ബഹു. സജി തോട്ടത്തിലച്ചന്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ബൈബിള്‍ ക്വിസ്സില്‍ ഇടവകയിലെ നാല് ഫാമിലി ഗ്രൂപ്പുകളുടെ  വാശിയേറിയ സാന്നിധ്യമുണ്ടാകും. വിജയികളാകുന്നവര്‍ക്ക് ട്രോഫികളും മറ്റനേകസമ്മാനങ്ങളും നല്‍കുന്നതായിരിക്കും. ഇടവക വികാരി ബഹു. ഫാ. മൈക്കില്‍ മക്കോയ് മുഖ്യാഥിതിയായിരിക്കും. ആഘോഷങ്ങള്‍ക്ക് സ്നേഹവിരുന്നോടെ പരിസമാപ്തിയാകും.




കൂടുതല്‍വാര്‍ത്തകള്‍.