CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 46 Minutes 2 Seconds Ago
Breaking Now

വോക്കിംഗ് കാരുണ്യയുടെ ഇരുപത്തി മൂന്നാമത് ധനസഹായം കൈമാറി...

വോക്കിംഗ്  കാരുണ്യയുടെ ഇരുപത്തിമൂന്നാമത് ധനസഹായം കോട്ടയം ജില്ലയിലെ കങ്ങഴ പഞ്ചായത്തിൽ പാലയ്ക്കൽ എന്ന സ്ഥലത്തുള്ള പുത്തൻപുരയ്ക്കൽ  രഞ്ജിത്ത്  എന്ന യുവാവിന് കൈമാറി. ഒരു വർഷം മുൻപ് നടന്ന ബൈക്ക് ആക്സിഡന്റാണ്  രഞ്ജിത്ത്  എന്ന യുവാവിന്റെ ജീവിതം തകർത്തത്. അപ്രതീക്ഷിതമായി സംഭവിച്ച  ഈ ദുരന്തത്തിൽ  മരണം ഔദാര്യം കാണിച്ചെങ്കിലും തളർ ന്ന ശരീരവും തകർ ന്ന ജീവിതവുമായി  ഭാവിയെ പകച്ചു നോക്കുകയാണ്  രഞ്ജിത്ത് എന്ന യുവാവ്‌.

ബൈക്ക് അപകടത്തിൽ അരയ്ക്കു താഴേക്ക്‌ ചലനശേഷി നഷ്ട്ടപ്പെട്ട രഞ്ജിത്തിനു പരസഹായമില്ലാതെ അനങ്ങാൻ പോലും സാധിക്കില്ല. ബസ്‌ ഡ്രൈവർ ആയ അച്ഛൻ രവീന്ദ്രൻ നായരും ,അമ്മയും നേഴ്സിങ്ങിന്  പഠിക്കുന്ന സഹോദരിയുമടങ്ങുന്നതാണ് രഞ്ജിത്തിന്റെ  കുടുംബം. പതിനൊന്ന് സെന്റ്‌  സ്ഥലവും വീടുമാണ്‌ കുടുംബത്തിന്റെ ആകെയുള്ള ആസ്തി. ബസ്‌ ഡ്രൈവർ ആയ അച്ഛനാണ് കുടുംബത്തിന്റെ ഏക  അത്താണി എന്നതിനാൽ വീട്ടിലിരുന്നു രഞ്ജിത്തിനെ പരിപാലിക്കാൻ സാധിക്കില്ല. സുഹൃത്തുക്കളും  നാട്ടുകാരുമാണ് രഞ്ജിത്തിനെ ശുശ്രുക്ഷിച്ചുകൊണ്ടിരിക്കുന്നത്. ആകെയുളള സ്ഥലവും വീടും 8 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയാണ്‌ ഇതുവരെയുള്ള ചികിത്സകൾ നടത്തിയത്.

ഈ യുവാവിന്റെ പരിതാപകരമായ അവസ്ഥ കേട്ടറിഞ്ഞ വോക്കിംഗ് കാരുണ്യ ജനുവരി മാസത്തെ സഹായം രഞ്ജിത്തിന്  നല്കുവാൻ തീരുമാനിക്കുകയായിരുന്നു. വോക്കിംഗ്  കാരുണ്യയ്ക്ക് വേണ്ടി മുണ്ടത്താനം സെന്റ്‌  ആന്റണിസ് ഇടവക  വികാരി ഫാദർ ടോണി ചെത്തിപ്പുഴ 40000 രൂപയുടെ ചെക്ക്  രഞ്ജിത്തിന്റെ ഭവനത്തിലെത്തി രഞ്ജിത്തിനു കൈമാറി രഞ്ജിത്തിനെ സഹായിക്കുവാൻ യു.കെ .മലയാളികൽ കാട്ടിയ സന്മനസിന് ഫാദർ ടോണി പ്രത്യേക നന്ദി അറിയിച്ചു. തദവസരത്തിൽ വെള്ളാവൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് അനിമോൻ ജോസഫ്‌, ശ്രീ ഷാജി  തുടങ്ങിയവർ  സന്നിഹിതരായിരുന്നു.

https://www.facebook.com/pages/Woking-Karunya-Charitable-society/193751150726688

web: http://www.wokingkarunya.co.uk/




കൂടുതല്‍വാര്‍ത്തകള്‍.