CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 44 Seconds Ago
Breaking Now

ലണ്ടനില്‍ ആറ്റുകാല്‍ പൊങ്കാല ആഘോഷം ഫെബ്രുവരി 16 ന് .

ലണ്ടന്‍: ലണ്ടനിലെ മാനോര്‍ പാര്‍ക്കിലുള്ള ശ്രീ  മുരുകൻ ഷേത്രത്തിൽ ഫെബ്രുവരി 16  ഞായറാഴ്ച  ആറ്റുകാല്‍ പൊങ്കാല ആഘോഷിക്കും. ലണ്ടനിൽ  ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാല ആഘോഷം ഇത് ഏഴാം തവണയാണ് തുടര്‍ച്ചയായി നടത്തപ്പെടുന്നത്. ലണ്ടനിലെ ആറ്റുകാല്‍ സിസ്റ്റേഴ്സ് ആണ് ഈസ്റ്റ്‌  ഹാമിലുള്ള ശ്രീ മുരുകൻ ടെമ്പിളില്‍ കഴിഞ്ഞ ആറു വര്‍ഷമായി പൊങ്കാലക്ക് നേതൃത്വം നല്‍കിവരുന്നത്. ഏഷ്യാനെറ്റിന്റെ കണ്ണാടിയിലൂടെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയരായ  ഭക്ത സമൂഹമാണ് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല സിസ്റ്റേഴ്സ്. 
 
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ പൊങ്കാല, ലോകത്ത് ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ആഘോഷം എന്ന നിലക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിക്കഴിഞ്ഞു. 2013 ല്‍ 50 ലക്ഷത്തോളം സ്ത്രീകള്‍ കണ്ണകി ദേവിക്ക് ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍  പൊങ്കാലയിട്ടിരുന്നു.
 
അരി, ശര്‍ക്കര, നെയ്യ്, മുന്തിരി, തേങ്ങ തുടങ്ങിയവ പാത്രത്തില്‍ വേവിച്ചു കണ്ണകി ദേവിയുടെ പ്രീതിക്കായി സമര്‍പ്പിക്കുകയാണ് പൊങ്കാലയാഘോഷത്തില്‍ ആചരിക്കുന്നത്.   ഭക്തകൽ കൊണ്ടുവരുന്ന നേർച്ച പദാർത്ഥങ്ങൾ ഒരുപാത്രത്തില്‍ ആക്കി തന്ത്രി അടുപ്പിന്  തീ കൊളുത്തും. ആറ്റുകാല്‍ ഭഗവതി ഷേത്രത്തില്‍ കുംഭ മാസത്തില്‍ നടത്തിവരുന്ന ദശ ദിന ആഘോഷത്തിന്റെ ഒമ്പതാം നാളായ ഫെബ്രുവരി 16 ന്  പൂരം നക്ഷത്രത്തിലാണ് പൊങ്കാല ഇടുന്നത്. അന്നേ ദിവസം തന്നെയാണ് ലണ്ടനിലെ ശ്രീ മുരുകൻ ഷേത്രത്തില്‍  പൊങ്കാല ഇടുന്നതും.
 
ലണ്ടന്‍ ബോറോ ഓഫ് ന്യൂഹാം മുന്‍ സിവിക് അംബാസഡറും, കൗണ്‍സിലറും ആയ ഡോ ഓമന ഗംഗാധരന്‍ ആണ് ആഘോഷത്തിന്  തുടക്കം കുറിച്ചതും നേതൃത്വം നല്‍കി പോരുന്നതും. കണ്ണകി ദേവിയുടെ ഭക്തരായ എല്ലാ വനിതകളെയും പൊങ്കാല ആഘോഷത്തിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നതായി ഡോ ഓമന അറിയിച്ചു.

പൊങ്കാലയിടുവാന്‍ ആഗ്രഹിക്കുന്നവര്‍ നിവേദ്യ പദാർത്ഥങ്ങളുമായി നേരത്തെ തന്നെ എത്തിച്ചേരേണ്ടതാണ്. രാവിലെ കൃത്യം ഒമ്പത് മണിക്ക് കർമ്മങ്ങൾ ആരംഭിക്കും.
    
വിശദ വിവരങ്ങള്‍ക്ക്:-
കൗണ്‍സിലർ ഡോ.ഓമന 07766822360
സുരേഷ് കുമാര്‍( തമ്പി) - 07983424368  എന്നിവരുമായി ബന്ധപ്പെടുക.
  
വേദിയുടെ അഡ്രസ്‌ :-

Sri Murugan Temple,78 Church Road, Manor Park, East Ham, London E12 6AF  




കൂടുതല്‍വാര്‍ത്തകള്‍.