CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 7 Minutes 52 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ ഫാ ഡേവിസ് ചിറമേൽ നയിക്കുന്ന നോമ്പുകാല ധ്യാനം ഏപ്രിൽ 11,12,13 തീയതികളിൽ.

മാഞ്ചസ്റ്റർ : പ്രശസ്ത ധ്യാന ഗുരുവും കേരളാ കിഡ്നി ഫൗണ്ടേഷന്റെ  സ്ഥാപകനുമായ ഫാ ഡേവിസ് ചിറമേൽ നയിക്കുന്ന നോമ്പുകാല ധ്യാനം ഏപ്രിൽ 11,12,13 തീയതികളിൽ നടക്കും. മാഞ്ചസ്റ്റർ സെന്റ്‌ തോമസ്‌ ആർ സി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിഥിൻ ഷോ സെന്റ്‌ ആന്റണീസ്  സ്കൂൾ ഓഡിറ്റോറിയത്തിലാണ്  ധ്യാനം നടക്കുക. പതിനൊന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ രാത്രി ഒൻപത് വരെയും ശനി , ഞായർ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ച്  വരെയുമാണ് ധ്യാനം നടക്കുക. സമാപന ദിവസമായ ഞായറാഴ്ച ഓശാന തിരുകർമ്മങ്ങളും നടക്കും.

വചന പ്രഘോഷണങ്ങളിലൂടെ തുടങ്ങി സ്വന്തം വൃക്ക മറ്റൊരാൾക്ക് ദാനമായി നല്കി കൊണ്ടാണ് ചിറമേൽ അച്ഛൻ തന്റെ  ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക്   തുടക്കം കുറിച്ചത്.  ഇന്ന് നിരാലംബരായ അനേകർക്ക്  പുതു ജീവൻ പകരുകയാണ് കിഡ്നി ഫൗണ്ടേഷൻ ധ്യാന ദിവസങ്ങളില കുമ്പസാരത്തിനും  കൗണ്‍സിലിങ്ങിനും  സൗകര്യം ഉണ്ടായിരിക്കുന്നതാണ് .  വലിയ നോമ്പിനോട്‌  അനുസരിച്ചുള്ള ധ്യാനത്തിൽപങ്കെടുത്ത് ദൈവ കൃപകൽ ധാരാളമായി പ്രാപിക്കുവാൻ ഏവരെയും ഇടവക വികാരി ഫാ സജി മലയിൽ പുത്തൻപുര  സ്വാഗതം ചെയ്യുന്നു.

               




കൂടുതല്‍വാര്‍ത്തകള്‍.