CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 53 Minutes 29 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷൻ : ഫാ. സോജി ഓലിക്കലിനൊപ്പം ഫാ. ബ്രിട്ടോ, ഫാ. സെബാസ്റ്റ്യന്‍, ചാള്‍സ് വൈറ്റ് ഹെഡ് എന്നിവർ നയിക്കും.

ബര്‍മിങ്ങ് ഹാം . മറ്റന്നാള്‍ നടക്കുന്ന സുവിശേഷ വത്ക്കരണത്തിന്റെ  മാധുര്യമായ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ അതിപ്രഗത്ഭരായ  വചന പ്രഘോഷകര്‍ ഫാ. സോജി ഓലിക്കലിനോട് ചേര്‍ന്ന് വചനം പ്രഘോഷിക്കുമ്പോള്‍ നാളിതുവരെ ദര്‍ശിച്ചിടാത്ത ദൈവിക മഹത്വ പ്രഘോഷണ വേദിയായി ബഥേല്‍ സെന്റര്‍ മാറും.

ഇന്റര്‍നാഷണല്‍ കാത്തലിക് കരിസ്മാറ്റിക് റിന്യൂവല്‍ സര്‍വീസ് പ്രസിഡന്റ് ചാള്‍സ് വൈറ്റ് ഹെഡ് ഇംഗ്ലീഷ് ധ്യാനത്തിന് നേതൃത്വം നല്‍കുമ്പോള്‍, മലയാളത്തിലുളള ധ്യാനത്തിനും ശുശ്രൂഷകള്‍ക്കുമായി ഫാ. സോജി ഓലിക്കല്‍, ഫാ. സെബാസ്റ്റ്യന്‍ ബ്രിട്ടോ, ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപളളി എന്നിവര്‍ നേതൃത്വം നല്‍കും.

രാവിലെ എട്ടിന് ജപമാലയോടെ ആരംഭിക്കുന്ന ഏകദിന കണ്‍വെന്‍ഷന് ഫാ. സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന വിടുതല്‍ ശുശ്രൂഷയെ തുടര്‍ന്ന്  വിശുദ്ധ കുര്‍ബാനയും നടക്കും. ദിവ്യബലിക്കുശേഷം വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് പ്രത്യേക ധ്യാനം നടക്കും.

ദൈവിക മഹത്വം അനുഭവിച്ചറിഞ്ഞ വ്യക്തികളുടെ സാക്ഷ്യശുശ്രൂഷയും മാലാഖ വൃന്ദത്തോട് ചേര്‍ന്നാലപിക്കുന്ന ഗാനശുശ്രൂഷയും കീ ബോര്‍ഡിന്റെയോ മറ്റ് ഇലക്ട്രോണിക് വാദ്യോപകരണങ്ങളുടെയോ സഹായമില്ലാതെ ഇലതാളങ്ങളോടെ ഗാനമാലപിക്കുന്ന മിരിയാം ഗായക സംഘം അഭിഷേകത്തിന്റെ നീര്‍ച്ചാലുകള്‍ ഒഴിക്കും ദിവ്യകാരുണ്യാരാധനയോടെ കണ്‍വന്‍ഷന്‍ സമാപിക്കും. മെയ് മാസം കണ്‍വെന്‍ഷന്‍ നടക്കുന്നത് ബഥേല്‍ സെന്ററിലല്ല.

മറ്റന്നാള്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ സെഹിയോന്‍ ടീം അംഗങ്ങള്‍ കൃത്യം 6.45 ന് ബഥേല്‍ സെന്ററില്‍ എത്തേണ്ടതാണ്.

 വേദി :- ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, ബി70 7ജെ ഡബ്ല്യു




കൂടുതല്‍വാര്‍ത്തകള്‍.