CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 46 Minutes 6 Seconds Ago
Breaking Now

ഫാ.കുര്യൻ പുരമഠം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ബ്ലാക്ക്പൂളിൽ ഫെബ്രുവരി 28 മുതൽ.

ബ്ലാക്ക്പൂൽ:  പ്രശസ്ത വചന പ്രഘോഷകനും,  കോഴിക്കോട് പി .എം.ഒ.സി ഡയറക്ടറും, പാസ്റ്ററൽ   കൗണ്‍സിലറുമായ ഫാ.കുര്യൻ പുരമഠം നയിക്കുന്ന കുടുംബ നവീകരണ ധ്യാനം ബ്ലാക്ക്പൂളിൽ. ഫെബ്രവരി 28 , മാർച്ച്  1, 2 തീയതികളിലായിട്ടാണ് ധ്യാനം ബ്ലാക്ക്പൂളിൽ സെന്റ്‌ കെന്റിഗെൻസ്  കത്തോലിക്കാ ദേവാലയത്തിൽ  ക്രമീകരിച്ചിരിക്കുന്നത്. 

" ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താ തിരിക്കട്ടെ" ( മത്തായി 19:6). പാശ്ചാത്യ സംസ്കാരത്തിലും, ആധുനികതയുടെ അതി പ്രസരത്തിലും, ജോലിയുടെയും, കുടുംബ പ്രാരാബ്ദങ്ങളുടെയും പിരിമുറുക്കത്തിലുള്ള   നെട്ടോട്ടത്തിൽ, കുടുംബ ജീവിതക്കാരും, ദമ്പതികളും നേരിടുന്ന വെല്ലു വിളികളും, പരസ്പരം വേണ്ട  ഹൃദയ തുറവയുടെ അഭാവവും, അകൽച്ചയും അകറ്റി ദൈവം ഭരമെൽപ്പിച്ച ജീവിത യാത്രയെ കൂട്ടുത്തരവാദിത്വവും,കടമയുമായി ഏറ്റെടുക്കാനുള്ള ആത്മീയ ശക്തിക്കും, നവീകരണത്തിനും കുര്യൻ അച്ചന്റെ കുടുംബ നവീകരണ ധ്യാനം ഏറെ ഫലദായകം ആവും.

ബലഹീനമായ മാനുഷിക അവസ്ഥയിലുള്ള, ദുംഖങ്ങളിലും, ദുരിതങ്ങളിലും, രോഗ പീഠകളിലും ദൈവാനുഭവം തൊട്ടറിയുന്ന അനുഭവ ധ്യാനങ്ങളിലൂടെ ആയിരങ്ങൾ ദൈവ സന്നിധിയിൽ ആത്മീയ സുഖം നുകർന്ന ഏറെ വ്യത്യസ്തമായ ശൈലിയുടെ അഭിഷിക്ത വചന ശുശ്രുഷകനാണ് കുര്യൻ അച്ചൻ. അവനവനിൽ തന്നെ ദൈവീക അത്ഭുതവും, അടയാളവും, സാമീപ്യവും അനുഭവിക്കുവാൻ കഴിയുന്ന മാനസ്സിക അവസ്ഥയിലേക്ക് നയിക്കുവാൻ ഉതകുന്ന  അനുഗ്രഹീത വചന ശുശ്രുഷകനാണ് പുരമഠം അച്ചൻ.   

ജീവിതത്തി‍ന്റെ ആകുലതകളും,ഭാരങ്ങളും, ദുഖങ്ങളും ദിവ്യ സന്നിധിയിൽ സമര്‍പ്പിച്ചു തിരുക്കുടുംബ അനുഭവം സ്വഭവനത്തിൽ പ്രാപിക്കുവാൻ  പ്രയോജനകരമാകാവുന്ന ഈ കുടുംബ നവീകരണ വചന ശുശ്രുഷയിൽ പങ്കു ചേരുവാൻ ചാപ്ലിൻ ഫാ. മാത്യു ചൂരപൊയ്കയിൽ ഏവരെയും സസ്നേഹം ക്ഷണിക്കുന്നു. ധ്യാന ശേഷം ദമ്പതികൾക്ക്  കൗണ്‍സിലിംഗ്  സൗകര്യം ഉണ്ടായിരിക്കും.

ധ്യാന സമയം:-

ഫെബ്രുവരി 28 നു വെള്ളിയാഴ്ച  5:00 PM മുതൽ  9:00 PM വരെ 
മാർച്ച്1 നു ശനിയാഴ്ച 9:30 AM മുതൽ 5:00 PM വരെ
മാർച്ച് 2 നു ഞായറാഴ്ച 1:00 PM മുതൽ 7:30 PM വരെ 

ധ്യാന വേദി :- St Kentigern Church, 25a Newton Drive, Blackpool, Lancashire, FY3 8BT
 
ലീഡ്സ് രൂപതയിൽ പൊന്തഫ്രാക്റ്റ്, ബ്രാഡ്ഫോർഡ്  ബർമിങ്ങ്ഹാം അതിരൂപതയിൽ സജിലി, നോർത്ത്ഫീൽഡ് എന്നീ മാസ്സ് സെന്ററുകളിലും, അയർലണ്ടിൽ ഡബ്ലിനടു ത്ത് വാട്ടർഫോർഡിലും കുര്യൻ പുരമഠം അച്ചൻ നയിക്കുന്ന കുടുംബ നവീകരണ ധ്യാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.




കൂടുതല്‍വാര്‍ത്തകള്‍.