CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Minutes 59 Seconds Ago
Breaking Now

ഫാ സെബാസ്റ്റ്യൻ തുരുത്തിപ്പള്ളി നയിക്കുന്ന നൈറ്റ് വിജിൽ നാളെ....

ബ്രാഡ് ഫോർഡ് : സ്കോഡ് ലാൻഡിനെ  ആത്മീയാനുഭവത്തിലേക്ക്  ഉയർത്തുന്ന  മൂന്നാം ശനിയാഴ്ച  നൈറ്റ് വിജിൽ എഡിൻബർഗ്  സീറോ മലബാർ ചാപ്ലിയൻ ഫാ സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിയും , ജർമ്മനിയിൽ സേവനമനുഷ്ടിക്കുന്ന ഫാ മനോജ്‌ പതിയിൽ ഒ എഫ് എം നയിക്കും.

അൽഫോൻസ തീർത്ഥാടന കേന്ദ്രമായ ലിവിങ്ങ്സ്റ്റണിലെ  സെന്റ്‌ ഫിലിപ്സ് ചർച്ചിൽ നടത്തപ്പെടുന്ന നൈറ്റ് വിജിൽ വൈകുന്നേരം അഞ്ച് മുതൽ രാത്രി പത്ത് വരെയാണ്.  

കഴിഞ്ഞ രണ്ടാം ശനിയാഴ്ച കണ്‍വെൻഷന്  ഫാ സെബാസ്റ്റ്യൻ തുരുത്തിപ്പള്ളി നയിച്ച യുവ ജന ധ്യാനം യുവ ജനങ്ങൾ ആവേശത്തോടെയാണ് സ്വീകരിച്ചത് .

ദൈവിക സാന്നിധ്യത്തിന്റെ മഹനീയമായ അനുഭവത്തിലേക്ക് ആനയിക്കുന്ന  എഡിൻബർഗ്  നൈറ്റ് വിജിൽ എല്ലാ മൂന്നാം ശനിയാഴ്ചകളിലും നടത്തപ്പെടുമ്പോൾ ആത്മീയ നവോത്ഥാനത്തിന് പുത്തൻ മാർഗ്ഗമാവുകയാണ്.

 പള്ളിയുടെ അഡ്രസ്‌ :- ST.PHILIPS CATHOLIC CHURCH, 83 KENILWORTH, EH54 6JL.




കൂടുതല്‍വാര്‍ത്തകള്‍.