CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 42 Minutes 41 Seconds Ago
Breaking Now

യു കെ യിലെ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഫാ ജോർജ്ജ് പന്നയ്ക്കൽ നയിക്കുന്ന അവധിക്കാല ധ്യാനം വെള്ളിയാഴ്ച മുതൽ

യു കെ യിലെ ഡിവൈൻ ധ്യാന കേന്ദ്രം എന്ന് അറിയപ്പെടുന്ന നോർത്ത് യോർക്ക്  ഷെയറിലെ ഡാർലിംഗ്ടണിൽ  പ്രശസ്ത  വചന പ്രഘോഷകനും ധ്യാന ഗുരുവുമായ ഫാ ജോർജ്ജ് പന്നയ്ക്കൽ നയിക്കുന്ന അവധിക്കാല ധ്യാനത്തിന് വെള്ളിയാഴ്ച തുടക്കമാകും .

കാർമ്മൽ ഡിവൈൻ  ധ്യാന കേന്ദ്രത്തിൽ വെള്ളിയാഴ്ച വൈകുന്നേരം 6.30 ന്  ആരംഭിക്കുന്ന താമസിച്ചുള്ള ധ്യാനം ഞായറാഴ്ച വൈകുന്നേരം 4.30 ന് സമാപിക്കും. കുട്ടികൾക്കും മാതാപിതാക്കൻമാർക്കുമായി പ്രത്യേക സെക്ഷനുകളാണ് ഒരുക്കുന്നത്. പന്നയ്ക്കൽ അച്ഛനെ കൂടാതെ ഫാ. ജോണ്‍ ചെറിയവേലി , ഫാ ഡർബിൻ ജോസഫ്   തുടങ്ങിയവരും ധ്യാനത്തിന്  നേതൃത്വം നല്കും.  യു കെ യിൽ രൂപം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ അനേകർക്ക്‌ വിശ്വാസത്തിന്റെ  പുത്തൻ വാതായനങ്ങൾ തുറന്ന്  നല്കിയ ഡിവൈൻ ധ്യാന കേന്ദ്രത്തിലേക്ക് ഇന്ന് അനേകം വിശ്വാസികളാണ് ഒഴുകിയെത്തുന്നത് .

എല്ലാ വെള്ളിയാഴ്ചകളിലും ആരംഭിച്ചു ഞായറാഴ്ചകളിൽ ദിവ്യ കാരുണ്യ അനുഭവത്താൽ സമാപിക്കുന്ന ധ്യാനത്തിൽ യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രാർ ത്ഥനാ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നിരവധി ആളുകൾ പങ്കെടുത്ത് വരുന്നു. ഒരാൾക്ക്  50 പൗണ്ടും കുടുംബ സമേതം ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് 100 പൗണ്ടുമാണ് ഫീസ്‌ . താമസ സൗകര്യങ്ങളും ഭക്ഷണവും ക്രമീകരിച്ച് നല്കുന്നതാണ് . തിരക്കേറിയ പ്രവാസ ജീവിതത്തിൽ അൽപ സമയം ദൈവ സന്നിധിയിൽ ആയിരിക്കുന്നതിനും , ദൈവം ദാനമായി നല്കിയ മക്കൾക്ക്  വിശ്വാസ വഴികൾ തുറന്ന് നൽകുന്നതിനുമായുള്ള നോമ്പ്  കാല ധ്യാനത്തിൽ പങ്കെടുക്കുവാൻ ഏവരെയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു. 

കൂടുതൽ വിവരങ്ങൾക്ക്:-

01325469400

07404825076

07552619237

07872468499                           




കൂടുതല്‍വാര്‍ത്തകള്‍.