CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 11 Minutes Ago
Breaking Now

ഹാർലോ മലയാളി അസോസിയേഷനെ നയിക്കുവാൻ നവ നേതൃത്വം

ഹാർലോ മലയാളി അസോസിയേഷനെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കുവാനുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഹാർലോ മലയാളി അസോസിയേഷനെ അടുത്ത രണ്ടു വർഷത്തേക്ക് നയിക്കുവാനുള്ള പുതിയ ഭാരവാഹികളെ ഫെബ്രുവരി 16, ഞായറാഴ്ച ഹാർലോയിലെ സെന്റ്‌ തോമസ്‌ മൂർ ചർച്ച് ഹാളിൽ വച്ച് നടന്ന നാലാമത് വാർഷിക ജനറൽ ബോഡിയിൽ വച്ച് തിരഞ്ഞെടുത്തു. തുടർച്ചയായി രണ്ടാം തവണയും പ്രസിഡന്റായി മോഹന കെ. പദ്മനാഭനെ തിരഞ്ഞെടുത്തപ്പോൾ ബിജു മാത്യുവിനെ പുതിയ ജനറൽ സെക്രട്ടറി ആയും ജോസ് ജോസഫിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു. 

സുജ ജോർജ് - വൈസ് പ്രസിഡന്റ്‌, ജോർജ് ലൂക്ക് - അസിസ്റ്റന്റ്‌ സെക്രട്ടറി, ജസ്റ്റിൻ ജോസഫ്‌ - അസിസ്റ്റന്റ്‌ ട്രഷറർ, സാവി ഉലഹന്നാൻ - മെമ്പർഷിപ്‌ സെക്രട്ടറി, ജൂബി ജോസ് - ആർട്സ് ആൻഡ്‌ കൾച്ചറൽ സെക്രട്ടറി, ബിനീഷ് നായർ - സോഷ്യൽ ആൻഡ്‌ സ്പോർട്സ് സെക്രട്ടറി, ജോസഫ്‌ അബ്രഹാം, തോമസ്‌ ടി ജോസഫ്‌, സാംകുട്ടി ബി, ഗീത രാധാകൃഷ്ണൻ, മധു മാത്യൂ,, പി.വി. കാർത്തികേയൻ - കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് 15 അംഗ കമ്മിറ്റിയിൽ ഉള്ള മറ്റു അംഗങ്ങൾ.

അസോസിയേഷൻ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഈ വേളയിൽ ഹാർലോ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി വിവിധ തരത്തിലുള്ള പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിൽ വരുത്തുവാനാണ് പുതിയ ഭാരവാഹികളുടെ തീരുമാനം.

2014 - ലെ ഓണാഘോഷത്തിനോപ്പം വാർഷിക സ്പോർട്സ് ഡേ, ഫുട്ബോൾ മാച്ച്, ക്രിക്കറ്റ് മാച്ച്, മറ്റു ഇൻഡോർ ഗെയിംസ്, എന്നിങ്ങനെയുള്ള വിപുലമായ പരിപാടികളുടെ ഒപ്പം വിപുലമായ സദ്യയും ഒരുക്കി 2014 സെപ്റ്റംബർ 6, ഉത്രാടം നാളിൽ ഹാർലോയിലെ ഔർ ലേഡി ഫാത്തിമ ചർച്ച് ഹാളിൽ വച്ച് നടത്തുവാനും ഭാരവാഹികൾ തീരുമാനിച്ചു.  

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : harlowmalayali@gmail.com.                   




കൂടുതല്‍വാര്‍ത്തകള്‍.