CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 52 Seconds Ago
Breaking Now

പശ്ചിമഘട്ടം -ജനങ്ങളെ സംരക്ഷിക്കാൻ സാധിക്കാത്ത ജന പ്രതിനിധികൽ രാജി വയ്ക്കണം : സീറോ മലബാര് സഭ അല്മായ കമ്മീഷൻ

കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിരുദ്ധ നിലപാടുകളിൽ പശ്ചിമ ഘട്ട ജന ജീവിതം സങ്കീർണ്ണമായിരിക്കുമ്പോൾ ജനങ്ങളെ സംരക്ഷിക്കുവാൻ സാധികാത്ത ജന പ്രതിനിധികൾ ജനങ്ങൾ നല്കിയ സ്ഥാനമാനങ്ങൾ രാജിവച്ചൊഴിഞ്ഞ്  അന്തസ്സ് കാണിക്കുകയും ജനങ്ങളോടുള്ള ആത്മാർത്ഥത തെളിയിക്കുകയും ചെയ്യണമെന്ന് സീറോ മലബാർ സഭ അല്മായ കമ്മീഷൻ സെക്രട്ടറി ഷെവലിയർ വി സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

 ജന സാന്ദ്രതയുള്ള വില്ലേജുകൾ പരിസ്ഥിതിലോലമായിരിക്കുമ്പോൾ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടി തെരഞ്ഞെടുപ്പ്  ലക്ഷ്യമാക്കി ചിരിച്ചു കൊണ്ട്  കഴുത്തറക്കുന്ന രാഷ്ട്രീയ സമീപനം മാന്യതയല്ല . ജനകീയ പ്രശ്നങ്ങളിൽ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉപകരണങ്ങളായി അന്തസ്സും , അഭിമാനവും , ജനങ്ങളോടുള്ള കടപ്പാടും പ്രതിബദ്ധതയും ബലി കഴിച്ച്   ജന പ്രതിനിധികൾ  തരം താഴുന്നത്  ജനാധിപത്യ സംവിധാനത്തിന് അപമാന കരമാണെന്നും വി സി സെബാസ്റ്റ്യൻ പറഞ്ഞു .

പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ 5 പ്രകാരം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നതാധി കാരമുപയോഗിച്ചും , മുന്നറിയിപ്പുകളില്ലാതെ നോട്ടിഫൈ ചെയ്യാമെന്നതിൻ പ്രകാരവും പുറപ്പെടുവിച്ചിരിക്കുന്ന നവംബർ 13 ലെ ഉത്തരവ്  ഇതിനോടകം 90 ദിവസം പിന്നിട്ടിരിക്കുമ്പോൾ പിൻവലിക്കുമെന്ന് പറയുന്നതിലെ നിയമ സാധ്യത സംശയകരമാണ് . ജനങളുടെ ആശങ്കകൽ പരിഹരിക്കുമെന്ന്  ആവർത്തിച്ചാവർത്തിച്ചു  പറയുന്നവർ ഈ ജന ദ്രോഹ ഉത്തരവിനെക്കുറിച്ച്  വിശദമായി പഠിക്കാത്തവരും  ഇത്തരം ഉത്തരവുകൾ കഴിഞ്ഞ നാളുകളിൽ ബാധകമായ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലുള്ള പരിസ്ഥിതിലോല വില്ലേജുകളിലെ ജനങ്ങളുടെ ദുസ്സഹ ജീവിതം അന്വേഷിക്കാത്തവരുമാണ്. 2006-ൽ ലോക പൈതൃക പദവിക്കായുള്ള ഇന്ത്യയുടെ അപേക്ഷ യുനസ്കോ നിരുപാധികം തള്ളി . കാരണം സൂചിപ്പിച്ചത് കൃഷി ഭൂമികളും . തോട്ടങ്ങളും , മനുഷ്യ വാസമുല്ല സ്ഥലങ്ങളും പശ്ചിമ ഘട്ടത്തിലുണ്ടെന്നാണ് . 2009-ൽ വീണ്ടും സമർപ്പിച്ച അപേക്ഷ 2010l-ലും 2011 ലും ഭേദഗതികൾ വരുത്തി 2012-ൽ അംഗീകരിച്ചു. 9 മാസക്കാലം ഗാഡ്ഗിൽ റിപ്പോർട്ട്  രഹസ്യമായി വച്ച കേന്ദ്രസർക്കാർ എന്തുറപ്പ്  കൊടുത്താണ് ലോക പൈതൃക പദവി വാങ്ങിച്ചെടുത്തതെന്ന് വ്യക്തമാക്കുന്നതിൽ അടവുനയം സ്വീകരിച്ചിരിക്കുന്നത്  ദുരൂഹതയേറുന്നു.

വെസ്റ്റേണ്‍ ഘട്ട്  നാച്യുറൽ  ഹെറിറ്റേജ്  കമ്മിറ്റിയും , വെസ്റ്റേണ്‍ ഘട്ട്  എക്കോളജി എക്സ്പേർട്ട്  പാനലും പരസ്പര പൂരകങ്ങളാണെന്നും വെസ്റ്റേണ്‍ ഘട്ട്   എക്കോളജി അതോറിറ്റി നിലവിൽ വന്നാൽ പശ്ചിമഘട്ടത്തിൽ ജനവാസം ഒഴിവാക്കാമെന്ന്  സൂചന നല്കുന്ന റിപ്പോർട്ടുകൾ ലോക പൈതൃക സമിതിക്ക് മുമ്പാകെ കേന്ദ്ര സർക്കാർസമർപ്പിചിരിക്കുമ്പോൾ ഭരണ ഉദ്ദ്യോഗസ്ത നേതൃത്വങ്ങളുടെ വഞ്ചനയുടെ ഇരകളായി പശ്ചിമഘട്ട ജനത മാറിയിരിക്കുന്നു.

കേരളത്തിലെ ഇടതു വലതു മുന്നണികൾക്കും വിവിധ രാഷ്ട്രീയ പാർട്ടികൾക്കും പശ്ചിമഘട്ടത്തിലെ  ജനപ്രതിനിധികൾക്കും ഇതിന്റെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനാവിലെന്നും ജനങ്ങളെ തെറ്റിദ്ധ രിപ്പിച്ച്  ഉപകരണങ്ങളാക്കി രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യാനുള്ള സ്ഥിരം തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ വിലപ്പോവില്ലെന്നും വി സി സെബാസ്റ്റ്യൻ പറഞ്ഞു.                       




കൂടുതല്‍വാര്‍ത്തകള്‍.