CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 18 Minutes 35 Seconds Ago
Breaking Now

യുക്മ സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റ് റീജിയണൽ ബാഡ്‌മിന്റണ്‍ ടൂർണമെന്റ് മാർച്ച് എട്ടിന്...

ഹോർഷം: യുക്മ സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റ് റീജിയണൽ ബാഡ്‌മിന്റണ്‍ ടൂർണമെന്റ് മാർച്ച് എട്ടാം തീയതി റിഥം മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ ഹോർഷത്ത് വച്ച് നടത്തപ്പെടുന്നതാണ്. അന്ന് രാവിലെ പത്തു  മണിക്ക്  രെജിസ്ട്രെഷനോടെ ആരംഭിക്കുന്ന ടൂർണമെന്റ് യുക്മ സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ്‌ ശ്രീ റോജിമോൻ വർഗീസ് ഉത്ഘാടനം നിർവഹിക്കും. വിവിധ വിഭാഗങ്ങളിലായി പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി നടത്തപ്പെടുന്ന ടൂർണമെന്റിന് മികച്ച പ്രതികരണമാണ് അംഗ അസ്സോസിയേഷനുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഡബിൾസ് വിഭാഗങ്ങളിൽ സമ്മാനത്തുകയും എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കുമ്പോൾ  വ്യക്തിഗത ചാമ്പ്യൻമാർക്ക്  ക്യാഷ് പ്രൈസും ട്രോഫിയും യുക്മ നാഷണൽ ഭാരവാഹികളായ ശ്രീ വർഗീസ്‌ ജോണ്‍, ശ്രീ ഷാജി തോമസ്‌, ശ്രീ റ്റിറ്റോ തോമസ്‌ എന്നിവർ ചേർന്ന് നല്കി  ആദരിക്കും. യുക്മ സൗത്ത് ഈസ്റ്റ്‌ സൗത്ത് വെസ്റ്റ് റീജിയണിലെ  അംഗങ്ങൾക്കായി നടത്തപ്പെടുന്ന  ടൂർണമെന്റിൽ ഇനിയും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അതാത് അസ്സോസിയേഷൻ ഭാരവാഹികൾ മുഖേന റീജിയണൽ സെക്രട്ടറിയുമായി ബന്ധപ്പെടെണ്ടാതാണ്.

ഈ വർഷത്തെ പ്രവർത്തന പരിപാടികളിൽ ആദ്യത്തെതായ ബാഡ്‌മിന്റണ്‍ ടൂർണമെന്റിനു പിന്നാലെയായി ഏപ്രിലിൽ കായിക മേളയും സമ്മറിൽ ക്രിക്കറ്റ് ടൂർണമെന്റും റീജിയണൽ കമ്മിറ്റി സംഘടിപ്പിക്കുന്നുണ്ട്.

ടൂർണമെന്റിലെക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ്‌  റോജിമോൻ, സെക്രട്ടറി ജോസ് പി എം, ട്രെഷറർ ടോമി എന്നിവർ അറിയിച്ചു.

വേദിയുടെ വിലാസം
Broadbridge Heath Leisure Centre , Broadbridge , Horsham RH12 3YS





കൂടുതല്‍വാര്‍ത്തകള്‍.