CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 53 Seconds Ago
Breaking Now

മത്സരാർത്ഥികളെ കീറിമുറിക്കുന്ന വീഡിയോയുമായി സ്റ്റാർ സിംഗർ!!!

ബ്രിട്ടനിലെ മികച്ച ഗായകർ മാറ്റുരച്ച യുക്മാ സ്റ്റാർ സിംഗർ മത്സരങ്ങളുടെ ആദ്യ റൌണ്ട് മത്സരമായ ഇഷ്ടഗാന റൌണ്ടിലെ  വിധി നിർണ്ണയം കഴിഞ്ഞിരിക്കുകയാണ്. വിധി നിർണ്ണയം നടത്തിയിരിക്കുന്നത് ആള്‍ ഇന്ത്യാ റേഡിയോയില്‍ എ.ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയ കര്‍ണ്ണാടക സംഗീതത്തില്‍ കൈ നിറയെ പുരസ്കാരങ്ങള്‍ നേടിയ ശ്രീ. ടി.പി.നിഷാന്താണ്. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഈ സംഗീതജ്ഞന്‍ 1986  മുതല്‍ ആരംഭിച്ചതാണ് തന്റെ സംഗീത സപര്യ. കേരളത്തിലെ ഒട്ടു മിക്ക ക്ഷേത്രങ്ങളിലും മറ്റ് നിരവധി സ്റ്റേജുകളിലും കച്ചേരി അവതരിപ്പിച്ചിട്ടുള്ള ശ്രീ. നിഷാന്ത് പ്രമുഖ കര്‍ണ്ണാടക സംഗീതജ്ഞന്‍ ശ്രീ.മദ്രാസ് പി.എസ്.നാരായണസ്വാമിയുടെ അരുമ ശിഷ്യൻകൂടിയാണ് .സിംഗപ്പൂരില്‍ സംഗീതാധ്യാപകനായി ജോലി ചെയ്യുന്ന ശ്രീ. നിഷാന്ത് കര്‍ണ്ണാട്ടിക് സംഗീതത്തിനോടൊപ്പം സിനിമാ സംഗീതത്തിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ആളാണ്‌.

യുക്മാ സ്റ്റാർ സിംഗർ മത്സരവും അതിന്റെ വിധി നിർണ്ണയവും വളരെ കൃത്യവും സത്യസന്ധവുമായിരിക്കണം എന്ന നിർബന്ധക്കാരായിരുന്നു  ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന  ശ്രീ. ഹരീഷ് പാലായും ശ്രീ. കാനേഷ്യസ് അത്തിപ്പൊഴിയും. അതുകൊണ്ടു തന്നെ മത്സരാർത്ഥികളുടെ വോയിസ് ക്ലിപ്പും കരോക്കെയും വീഡിയോയും പ്രത്യേകം പ്രത്യേകം  വാങ്ങി അവ സംയോജിപ്പിച്ചുകൊണ്ടാണ് ഓരോ മത്സരാർത്ഥികളുടേയും മത്സര വീഡിയോ പുറത്തിറക്കിയത്. അതുപോലെ തന്നെ മത്സരങ്ങൾ വിധി നിർണ്ണയം നടത്തുമ്പോൾ തികച്ചും സത്യസന്ധവും സൂഷ്മവുമായിരിക്കണം എന്നും അത് ജനങ്ങൾക്ക് കൂടി ബോധ്യമാകണം എന്നും ഉള്ള കാർക്കശ്യമാണ് വിധി നിർണ്ണയത്തിന്റെ വീഡിയോ കൂടി ഉൾപ്പെടുത്തി വിധി നിർണ്ണയം പൂർത്തിയാക്കിയിരിക്കുന്നത്.

ആദ്യ റൌണ്ട് മത്സരത്തിൽ പങ്കെടുത്ത 23 പേരിൽ നിന്നും വിധി നിർണ്ണയം നടത്തി അതിൽ നിന്നും അഞ്ചുപേരെയാണ് എലിമിനേറ്റ് ചെയ്തിരിക്കുന്നത്. വളരെ ആവേശത്തോടെ  ഈ മത്സരത്തിൽ പങ്കെടുക്കുകയും എന്നാൽ ചില സാങ്കേതിക പിശകുകളാൽ പുറത്താകപ്പെടുകയും ചെയ്യുന്ന ഈ എലിമിനേഷൻ പ്രോസസ്സ്  ഇത്തരം ഒരു മത്സരത്തിൽ അനിവാര്യമാണെന്നിരിക്കെ ഈ മത്സരത്തെ ഒരു  പോസിറ്റീവ് ആയി കണ്ട് ഈ മത്സരത്തിൽ പങ്കെടുത്ത ഈ മത്സരാർത്ഥികളോടുള്ള നന്ദിയും കൃതജ്ഞതയും ഈ അവസരത്തിൽ അറിയിക്കുകയാണ്.

അഞ്ച് വീഡിയോകളിലൂടെയാണ് ഈ വിധി നിണ്ണയപ്രക്രിയ പൂർത്തിയാക്കിയിരിക്കുന്നത്. വളരെ സൂഷ്മമായ വിധി നിർണ്ണയമാണ് ഓരോ വീഡിയോയിലും ഉള്ളത്. അതുകൊണ്ടുതന്നെ ആരൊക്കെയാണു ഇവിടെ പുറത്ത് പോകേണ്ടി വരുന്നത് എന്ന്  അറിയാൻ ഈ അഞ്ച് വീഡിയോകളും കാണേണ്ടിയിരിക്കുന്നു. ഇന്നുമുതൽ തുടർച്ചയായി അഞ്ചു ദിവസം ഈ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതായിരിക്കും. അതിനു ശേഷം മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഗാനങ്ങളുമായി ഫാസ്റ്റ് റൌണ്ട് മത്സരം തുടങ്ങുന്നതായിരിക്കും. മത്സരാർത്ഥികളായ അലൻ ആന്റണി, ആരുഷി ജെയ്മോൻ, സിബി ജോസഫ്, രഞ്ജിത്ത് ഗണേഷ് എന്നിവരുടെ വിധിനിർണ്ണയമാണ് ആദ്യ വീഡിയോയിലുള്ളത്.  വീഡിയോ നിങ്ങൾക്കായി സമർപ്പിക്കുന്നു.

വീഡിയോ കാണാൻ ഈ ലിങ്കിൽ ലിക്ക് ചെയ്യുക : https://www.youtube.com/watch?v=50qf02dR__E 




കൂടുതല്‍വാര്‍ത്തകള്‍.