CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 16 Minutes 9 Seconds Ago
Breaking Now

മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ആരംഭിക്കുന്ന മലയാളം, ഡാൻസ് ക്ളാസുകൾ ഇന്ന് ബഹുമാനപ്പെട്ട കൊച്ചിൻ മേയർ ശ്രീ. ടോണി ചമ്മണി ഉദ്ഘാടനം ചെയ്യുന്നു

കഴിഞ്ഞ 11 പതിനൊന്നു വർഷമായി മാഞ്ചസ്റ്ററിലെ പൊതു സമൂഹത്തിൽ പ്രത്യേകിച്ച് മലയാളി സമൂഹത്തിൽ കലാകായിക സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ച്, യുകെയിലെ മലയാളികളുടെയും മാഞ്ചസ്റ്റർ ലോക്കൽ കൗണ്‍സിലിന്റെയും പ്രത്യേക പ്രശംസ പിടിച്ചു പറ്റിയ എംഎംഎ(MMA), ഈ വർഷം മുതൽ മലയാള ക്ളാസും ഡാൻസ് ക്ളാസും ആരംഭിക്കുന്നു. ഇന്ന് വൈകീട്ട് 1.30 ന് രുശോൽമിലെ സെന്റ്‌. എഡ്വാർഡ്സ് പാരിഷ് ഹാളിൽ വച്ച് ബഹു. കൊച്ചിൻ മേയർ ടോണി ചമ്മണിയാണ് ക്ളാസുകൾ ഉദ്ഘാടനം ചെയ്യുന്നത്. 

ഇതിനോടനുബന്ധിച്ചു ജോലി സ്ഥലങ്ങളിൽ മലയാളികൾ നേരിടുന്ന ജോലി പ്രശ്നങ്ങളെ കുറിച്ചും അതിന്റെ നിയമ പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതും, അത്തരം സന്ദർഭങ്ങളിൽ എടുക്കേണ്ട നടപടികൾ എന്തൊക്കെയാണെന്നും വിശദീകരിച്ചു കൊണ്ട് എംപ്ളോയ്മെന്റ്റ് ലോയിൽ പ്രാക്ടീസ് ചെയ്യുന്ന വളരെ ചുരുക്കം സോളിസിട്ടർമാരിൽ ഒരാളായ മിസ്സ്‌. ദീപ സുഗതൻ സംസാരിക്കുന്നതും, നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതും ആണ്.      

ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി MMA യുടെ സെക്രട്ടറി ബെന്നി ജോണ്‍ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:

ഡാൻസ് ക്ളാസ്:

ജോർജ് വടക്കുംചേരി - 07877420077

മലയാളം ക്ളാസ്:

ഷാജി ജോസഫ്‌ - 07828333217  




കൂടുതല്‍വാര്‍ത്തകള്‍.