CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 24 Minutes 43 Seconds Ago
Breaking Now

കൊച്ചി മേയര്‍ ടോണി ചമ്മണിക്ക് ഒഐസിസി നോര്‍ത്ത് വെസ്റ്റ് കമ്മറ്റിയുടെ ആവേശോജ്ജ്വലമായ സ്വീകരണം

മാഞ്ചസ്റ്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മറ്റ് പ്രവാസി സമൂഹത്തിനും എല്ലാ വിധ ആശംസകളും പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

മാഞ്ചസ്റ്റര്‍ ; കൊച്ചിന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ശ്രീ ടോണി ചമ്മണിക്ക് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍   കോണ്‍ഗ്രസ്  നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കമ്മറ്റി മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കി.സ്വീകരണ സമ്മേളനത്തില്‍ പ്രവാസി സമൂഹം കേരളത്തിന്റെ വികസനത്തിന് വേണ്ടി ചെയ്യുന്ന ബഹുമുഖമായ പ്രവര്‍ത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു.പ്രവാസി നിക്ഷേപകര്‍ക്ക് വികസനോത്മുഖമായ അന്തരീക്ഷം കേരളത്തില്‍ ഉണ്ടാക്കി കൊടുക്കുവാന്‍ നാട്ടിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സംഘടനകള്‍ ഒരുമിച്ച് മുന്‍കൈയ്യെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കൊച്ചി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ വെയ്സ്റ്റ് മാനേജ്‌മെന്റ് പ്രശ്‌നവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു.അതിന്റെ ഭാഗമായി യുകെയില്‍ നടപ്പിലാക്കിയിട്ടുള്ള പദ്ധതികളും അതിന്റെ സാങ്കേതിക വശങ്ങളെപ്പറ്റിയും ഈ അവസരത്തില്‍ ചര്‍ച്ചയുണ്ടായി.യുകെയില്‍ ഫലപ്രദമായി നടത്തിയിട്ടുള്ള വെയ്സ്റ്റ് മാനേജ്‌മെന്റ് സംവിധാനം കൊച്ചിയിലെ ബ്രഹ്മപുരത്തിന് സമീപം ഉടന്‍ തന്നെ നടപ്പാക്കുവാന്‍ കൊച്ചിന്‍ നഗരസഭ മുന്‍കൈയെടുക്കുമെന്ന് തദവസരത്തില്‍ മേയര്‍ പറയുകയുണ്ടായി.

 

മാഞ്ചസ്റ്റര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മറ്റ് പ്രവാസി സമൂഹത്തിനും എല്ലാ വിധ ആശംസകളും പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

 

നോര്‍ത്ത് വെസ്റ്റ് പ്രസിഡന്റ് അഡ്വ.റെന്‍സണ്‍ തുടിയംപ്‌ളാക്കല്‍  അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മാമ്മന്‍ ഫിലിപ്പ്,പോള്‍സണ്‍ തോട്ടപ്പള്ളി,ഡോ സിബി വേഗത്താനം,ഷിജോ വര്‍ഗ്ഗീസ്,തോമസ് പോത്തന്‍,സോണി കാവുങ്കല്‍,ബിജു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.വര്‍ഗീസ്,ജോമിന്‍,മാത്യു ജെയിംസ്,ജോക്‌സി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി 




കൂടുതല്‍വാര്‍ത്തകള്‍.