CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 37 Minutes 17 Seconds Ago
Breaking Now

അഞ്ചാമത് മണിമല സംഗമം മെയ്‌ 31 ന് പ്രിസ്റ്റണിൽ....

മണിമലയിൽ  നിന്നും മണിമലയുടെ സമീപ പ്രദേശങ്ങളിൽ നിന്നും യു കെ യിൽ കുടിയേറിയവരുടെ കൂട്ടായ്മ ആയ മണിമല സംഗമത്തിന്റെ  അഞ്ചാമത് ഒത്തുചേരൽ മെയ്‌ 31 ന്  മാഞ്ചസ്റ്ററിലെ  പ്രിസ്റ്റണിൽ വെച്ച് ഉച്ചക്ക് ശേഷം 2.30 മുതൽ 12 മണി വരെ  നടത്തപ്പെടുന്നു .

മണിമലയെ കൂടാതെ മണിമലയുടെ സമീപ പഞ്ചായത്തുകളിൽ നിന്നുള്ളവരെയും ഈ  സംഗമത്തിലേക്കു സ്വാഗതം ചെയുന്നു .മണിമലകാരുടെ തനതു രുചിയിൽ മണിമലകാർ തന്നെ ഉണ്ടാക്കുന്ന ഫുഡ്‌ ഇപ്രാവശ്യത്തെ പ്രത്യേകത ആണ് . കൂടാതെ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും നടത്തപെടുന്നതാണ്.

യു കെ  യുടെ പല ഭാഗങ്ങളിൽ ചിതറി കിടക്കുന്ന എല്ലാവർക്കും പരസ്പരം പരിജയപ്പെടാനും സുഹൃത്ത്‌ ബന്ധങ്ങൾ സ്ഥാപികാനും , പരിചയങ്ങൾ പുതുക്കുവാനും ഏവരെയും സ്വാഗതം ചെയുന്നു . ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ നേരത്തെ അറിയിക്കുന്ന പക്ഷം  ഹോട്ടലുകളില്‍ താമസ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് സംഗമത്തിന്റെ ഭാരവാഹികള്‍ അറിയിച്ചു.  ഈ  കൂട്ടായ്മ ഒരു വൻ വിജയം ആക്കി തീർക്കുവാൻ എല്ലാ മണിമലകാരുടെയും സഹകരണം പ്രതീഷിക്കുന്നു.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക:-

ജോബ്‌ :- 07846619263
അനീഷ്‌ :- 07809736144
അലക്സ്‌ :-07900993123
അനി  ജോസഫ് :- 07738555191
ജോമോൻ:- 07877679539

Venue Adress: -

GRIMSARGH VILLAGE HALL , PRESTON ROAD , GRIMSARGH  PRESTON , PR2 5JS




കൂടുതല്‍വാര്‍ത്തകള്‍.