CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 23 Minutes 30 Seconds Ago
Breaking Now

വാറിംഗ്ടണ്‍ മലയാളി അസ്സോസിയേഷൻ നിലവിൽ വന്നു...

വാറിംഗ്ടണ്‍ മലയാളികളുടെ ചിരകാല അഭിലാഷമായിരുന്ന ഒരു അസ്സോസിയേഷൻ മുഖ്യ അഥിതിയായെത്തിയ യുക്മ നാഷണൽ പ്രസിഡന്റ്‌ ശ്രീ വിജി കെ പി  യുടെ സാന്നിധ്യത്തിൽ 'കൊച്ചി മേയർ ശ്രീമാൻ ടോണി ചമ്മണിയാണ് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി പ്രഖ്യാപനം നടത്തിയത് .

പത്ത് വർഷത്തിലധികമായി  വാറിംഗ്ടണിൽ താമസിക്കുന്ന മലയാളികൾക്ക്  ഒരു അസ്സോസിയേഷൻ എന്ന സ്വപ്നം യാഥാർത്ഥ്യമാവുകയായിരുന്നു. നാല്പത്തിലധികം മലയാളി കുടുംബങ്ങൾക്ക് സംഘടിക്കാനും ,കേരള തനിമ ഉയർത്തിപ്പിടിക്കാനുമായി മലയാളികൾക്ക് ഒരു കൂട്ടായ്മ വേണമെന്ന ആശയമാണ് പുതിയ അസ്സോസിയേഷൻന്റെ രൂപികരണത്തിന് പിന്നിൽ.


സംഘടനകളുടെ ആവശ്യകതയും അതിന്റെ ഉയർച്ചയും മലയാളികളുടെ സാമുഹിക ജീവിതത്തിനു  ഒഴിച്ച് കൂടാനാവാത്തതാണന്നു  മേയർ ശ്രീമാൻ ടോണി ചമ്മണി തന്റെ  ഉദ്ഘാടന പ്രസംഗത്തിൽ അടിവരയിട്ട് സംസാരിച്ചു. വെയിസ്റ്റ് മാനേജ്മെന്റിനെ കുറിച്ച് പഠിക്കാൻ ലണ്ടനിൽ എത്തിയതായിരുന്നു  ശ്രീ ടോണി ചമ്മണി.

കലാ കായിക മേഖലകളിൽ കഴിവുകൾ തെളിയിക്കാനും മലയാള ഭാഷ തങ്ങളുടെ മക്കൾക്കും പകർന്നു നൽകാൻ തങ്ങൾക്കും ഒരു വേദി വേണമെന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ച ഷിജോ വർഗ്ഗീസ് അഭിപ്രായപ്പെട്ടു.

യുക്മ സംഘടനയുടെ പ്രവർത്തനത്തെയും അതുയർത്തിപ്പിടിക്കുന്ന നിലപാടുകളും മുല്യങ്ങളും മുഖ്യ അഥിതിയായ യുക്മ നാഷണൽ പ്രസിഡൻഡ് ശ്രീ വിജി കെ പി  വിശദീകരിച്ചു തുടർന്ന് യുക്മയിലേക്ക് അംഗമാകുന്നതിന് ക്ഷണിക്കുകയും ചെയ്തു.


യുക്മ നോർത്ത് വെസ്റ്റ്‌ റിജിയന്റെ എല്ലാവിധ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്ത്  റിജിയണൽ സെക്രട്ടറി  അഡ്വ.സിജു ജോസഫ് ചടങ്ങിൽ സംസാരിച്ചു. വാറിംഗ്ടണ്‍ മലയാളി അസ്സോസിയേഷൻ കോ -ഓഡിനേറ്റർ ആയ ഷിജോ വർഗ്ഗീസിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽസുനിൽ മാത്യു സ്വാഗതവും തുടർന്ന് യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ശ്രീമതി ആൻസി ജോയി ,യുക്മ നാഷണൽ എക്സിക്യുട്ടിവ് അംഗം ശ്രീ അലക്സ് വർഗ്ഗീസ്, റിജിയണൽ ആർട്സ്  കോ-ഓഡിനേറ്റർ ശ്രീ ജോയി അഗസ്തി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും ജോജോ ജോസഫ്  നന്ദിയും പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.