CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 19 Seconds Ago
Breaking Now

യു.കെ.കെ.സി.എ ആസ്ഥാന മന്ദിരം : യൂണിറ്റ് തല ധനസമാഹരണത്തിന് തകര്‍പ്പന്‍ തുടക്കം !!!

കാര്‍ഡിഫ് : യു.കെ.കെ.സി.എയുടെ ആസ്ഥാനമന്ദിരത്തിന് വേണ്ടിയുള്ള ധനസമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് യൂണിറ്റുകളില്‍ നിന്ന് തകര്‍പ്പന്‍ പ്രതികരണം. യൂണിറ്റുകളിലെ ഓരോ ക്‌നാനായ കുടുംബത്തില്‍ നിന്നും മുന്നൂറ് പൗണ്ട് വീതം ശേഖരിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം കാര്‍ഡിഫിലും സ്വാന്‍സിയിലും  ഇന്നലെ നടന്നു. ബ്രിഹ്മാവര്‍, കാര്‍ഡിഫ് ആന്‍ഡ് ന്യൂപോര്‍ട്ട് യൂണിറ്റുകളിലെ അംഗങ്ങളായ ബിജു പന്നിവേലി, ബിനു പാരിപ്പിള്ളി എന്നിവരില്‍ നിന്നും ചെക്ക് സ്വീകരിച്ചുകൊണ്ട് യു.കെ.കെ.സി.എ പ്രസിഡന്റ്‌  ബെന്നി മാവേലി ആളോഹരി സംഭാവനയുടെ ഔദ്യോഗിക ഉദ്ഘാടനം കാര്‍ഡിഫില്‍ നിര്‍വഹിച്ചു. സെക്രട്ടറി റോയി സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് ജോണി കുന്നുംപുറത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്. യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ക്‌നാനായ തനിമയും പാരമ്പര്യവും നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ പതിവ് പോലെ മാര്‍ത്തോമന്റെ ഈണത്തിന്റെ അകമ്പടിയോടെയായിരുന്നു കാര്‍ഡിഫിലെ ചടങ്ങുകള്‍. യു.കെ.കെ.സി.എ കേന്ദ്രഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കുന്നതിന് വേണ്ടി കൂടിയായിരുന്നു ഇന്നലത്തെ ചടങ്ങ്. നാഷണല്‍ കൗണ്‍സില്‍ പാസാക്കിയ ആസ്ഥാനമന്ദിരം എന്ന ആശയത്തെ യുണിറ്റുകള്‍ ആവേശമത്താടെ നെഞ്ചിലേറ്റുകയായിരുന്നു.

പിന്നീട് സ്വാന്‍സിയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ യൂണിറ്റ്  പ്രസിഡന്റ്  ബൈജു ജേക്കബ്,  സെക്രട്ടറി  ജിജോ, അംഗമായ സജിമോന്‍ സ്റ്റീഫന്‍ എന്നിവരില്‍ നിന്നും   യു.കെ.കെ.സി.എ പ്രസിഡന്റ്‌  ബെന്നി മാവേലി ചെക്കുകള്‍ സ്വീകരിച്ചുകൊണ്ട്  സ്വാന്‍സിയിലെ ക്‌നാനായക്കാരുടെ ആളോഹരി സംഭാവനയുടെ ഔദ്യോഗിക ഉദ്ഘാടനം   നിര്‍വഹിച്ചു. സെക്രട്ടറി റോയി സ്റ്റീഫന്‍, വൈസ് പ്രസിഡന്റ് ജോണി കുന്നുംപുറത്ത് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്. യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു .

യു.കെ.കെ.സി.എ പ്രസിഡന്റിനെയും സെക്രട്ടറിയേയും വൈസ് പ്രസിഡന്റിനേയും ഹര്‍ഷാരവത്തോടെയാണ് സ്വാന്‍സിയിലെ പുതിയ പ്രസിഡന്റിന്റെയും മറ്റ് ഭാരാവാഹികളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചത്. യൂണിറ്റിന്റെ ഹൃദ്യമായ സഹകരണത്തിന് ബെന്നി മാവേലിയും റോയി സ്റ്റീഫനും ജോണി കുന്നുംപുറവും നന്ദി അറിയിച്ചു. സ്വാന്‍സി യൂണിറ്റിന്റെ എല്ലാ പിന്തുണയും സഹകരണവും യു.കെ.കെ.സി.എ ഭഥരവാഹികളെയും യോഗത്തില്‍ അറിയിച്ചു.

ആസ്ഥാനമന്ദിരം എന്ന ആശയത്തെയും അതിന് വേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങളെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്ന കാഴ്ചയാണ് എല്ലാ യൂണിറ്റുകളിലും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആദ്യ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ തന്നെ ഒരു ലക്ഷത്തോളം പൗണ്ടിന്റെ വാഗ്ദാനമാണ് ഉണ്ടായത്.ഓരോ കുടുംബവും മൂന്നൂറ് പൗണ്ട് വീതം സംഭാവന ചെയ്യുന്നതിനുള്ള പ്രമേയവും അന്ന് നാഷണല്‍ കൗണ്‍സില്‍ പാസാക്കി. ഒരുലക്ഷം പൗണ്ടിന്റെ ഓഫര്‍ ആദ്യയോഗത്തില്‍ ലഭിച്ചതിന്റെ ആവേശത്തില്‍ ഓരോ യൂണിറ്റുകളിലെയും അംഗങ്ങള്‍ ഏറെ താല്‍പര്യത്തോടെയാണ് തങ്ങളുടെ ആളോഹരി വിഹിതം നല്‍കുന്നത്. പലയിടങ്ങളില്‍ നിന്നും കൂടുതല്‍ തുകയുടെ ഓഫറുകള്‍ ലഭിക്കുന്നുണ്ട്.


 ആസ്ഥാനമന്ദിരം യു.കെ.യിലെ ക്‌നാനായ കുടിയേറ്റത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായമായി മാറും വെയില്‍സില്‍ നിന്ന് തുടക്കം കുറിച്ച ധനസമാഹരണം യു.കെ.കെ.സി.എ യുടെ മറ്റ് യൂണിറ്റുകളിലും വരും നാളുകളില്‍ നടക്കും.





കൂടുതല്‍വാര്‍ത്തകള്‍.