CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 39 Minutes 24 Seconds Ago
Breaking Now

ലിവർ പൂൾ കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലിക്ക് നവ നേതൃത്വം ; ടോം തോമസ്‌ ജനറൽ സെക്രട്ടറി

ലിവർ പൂൾ: കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലിയുടെ 2014-2015 ലേക്കുള്ള പുതിയ ഭാരവാഹികൾ ഫാ ഫിലിപ്പ് കുഴിപറമ്പിലിന്റെ മുമ്പാകെ ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. ജനറൽ സെക്രട്ടറി ആയി ടോം തോമസ്‌, ജോയിന്റ് സെക്രട്ടറി ആയി ജെസ്സി മോൾ ജിമ്മി , മിനി സുനിൽ, ട്രഷറർ ആയി ജോർജ്ജ് കുട്ടി മാത്യു , ജോയ് മേനാഞ്ചേരി എന്നിവരെ  ഐക്യകണ്ഠന  തെരഞ്ഞെടുത്തു. 


എക്സിക്യൂട്ടീവ്  കമ്മിറ്റി അംഗങ്ങളായി റോസമ്മ ചാക്കോ , ജോർജ്ജ്  ജോസഫ്, ഷാജി മാത്യു , കുഞ്ഞുമോൾ സ്കറിയ, മേരികുട്ടി അലക്സ്‌, ബിൻസി സോണി , അനുമോൾ തോമസ്‌ , സജി മോൻ മാത്യു , ലിറ്റിൻ മാത്യു , രാജേഷ്‌ ജോർജ്ജ് , സണ്ണി  മണ്ണാറത്ത്. ജിജിമോൻ മാത്യു , അലക്സ്‌ മാത്യു , ആഷിം ആന്റണി , ബെറ്റിന സജിമോൻ, കോളിൻസുനിൽ , ജിമ്മി കുര്യാക്കോസ് , ചാക്കോ എബ്രഹാം, ജോളി വർഗ്ഗീസ് എന്നിവരെയും യോഗത്തിൽ തെരഞ്ഞെടുത്തു .


ഫാ ഫിലിപ്പ്  കുഴിപറമ്പിൽ പുതിയ കമ്മിറ്റിക്ക് എല്ലാവിധ ആശംസയും നേർന്നു. മുൻ സെക്രട്ടറി ജിജിമോൻ മാത്യു എല്ലാവരോടും കഴിഞ്ഞ കാലത്തെ സഹകരണത്തിന് നന്ദി പറയുകയും ജോർജ്ജ്  ജോസഫ് റിപ്പോർട്ട്  അവതരിപ്പിക്കുകയും ചെയ്തു. പരിചയ സമ്പന്നരും ഊർജ്ജസ്വലരുമായ  കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ  കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലിയുടെ  പ്രവർത്തനങ്ങൾ പൂർവ്വാധികം ഭംഗിയായും ചിട്ടയായും നടത്തുവാൻ ശ്രമിക്കുമെന്ന് ജനറൽ സെക്രട്ടറി ടോം തോമസ്‌ അറിയിച്ചു.        


         




കൂടുതല്‍വാര്‍ത്തകള്‍.