CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 11 Seconds Ago
Breaking Now

വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി ബ്രിസ്‌കയുടെ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍

ബ്രിസ്റ്റോള്‍ ; വിവിധ വിദ്യാഭ്യാസ മേഖലകളെ കുറിച്ചും പ്രവേശന രീതികളേക്കുറിച്ചും അവബോധം ഉളവാക്കിയ ബ്രിസ്‌കയുടെ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ബ്രിസ്‌റ്റോളിലെ മലയാളികള്‍ക്ക് നവ്യനുഭവമായി.സ്വന്തം കരിയറായി എന്ത് തിരഞ്ഞെടുക്കണമെന്ന് പലര്‍ക്കുമറിയാം.പക്ഷെ അതിനായുള്ള യൂണിവേഴ്‌സിറ്റികള്‍ ,ഓരോ കോഴ്‌സിന്റേയും പ്രാധാന്യം,ജോലി സാധ്യത തുടങ്ങിയ കാര്യങ്ങളില്‍ അറിവു പകര്‍ന്നു നല്‍കാന്‍ സെമിനാറിന് കഴിഞ്ഞു.

 

 

 

 

ബ്രിസ്‌റ്റോളിള്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ.ജിംസണ്‍ മാത്യു,ഡോ സുനില്‍ റാണ,റ്റി എസ് ബി ബാങ്കിംഗ് ഗ്രൂപ്പിന്റെ സീനിയര്‍ അനലിസ്റ്റ് എസ് ശ്യാം നാഥ് എന്നിവര്‍ ക്ലാസെടുത്തു.

ബ്രിസ്‌ക പ്രസിഡന്റ് ജോജി മോന്‍ കുര്യാക്കോസ് സ്വാഗതവും കോര്‍ഡിനേറ്റര്‍  മാനുവല്‍ മാത്യു നന്ദിയും പറഞ്ഞു.കൗണ്‍സിലർ ടോം ആദിത്യ ക്ലാസെടുത്തവര്‍ക്കായുള്ള ഉപഹാരം വിതരണം ചെയ്തു.ബ്രിസ്‌ക ട്രഷറര്‍ രാജു മോന്‍ പികെ ,ബാബു അളിയത്ത്,ജോസ് തോമസ്,രാജേഷ് ജോസഫ്,സണ്ണി ജോസഫ്,ബിനോയി മാണി,ജോസി നെടുംതുരുത്തില്‍,അനില്‍ മാത്യു,റോണി എബ്രഹാം,മോന്‍സി മാത്യു,ജോസ് ജെയിംസ്,ക്രിസ്റ്റഫര്‍ അരിക്കാട്ട്,സാലി പ്രസാദ്,സിബി വിന്‍സന്റ് ,ആല്‍വിന്‍ തോമസ്,ജയിംസ് ജേക്കബ്,റീനാ ജോസ്,രാധാകൃഷ്ണന്‍ എന്നിവര്‍ ഉന്നയിച്ച വ്യത്യസ്ത സംശയങ്ങള്‍ക്ക് ഡോ.ജിസണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ മറുപടി നല്‍കി.

സൌത്ത് മീടിലെ  സെന്റ്‌ വിൻസെന്റ് ചർച്ച് ഹാളിൽ വെച്ച് നടന്ന കരിയര്‍ ഗൈഡന്‍സ് സെമിനാറിൽ നൂറുകണക്കിന് മലയാളികൾ പങ്കെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.