CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 53 Minutes 41 Seconds Ago
Breaking Now

ബെഡ്ഫോര്‍ഡില്‍ ഡിവൈന്‍ ടീം നയിക്കുന്ന വാര്‍ഷിക ധ്യാനം ഏപ്രില്‍ 5,6 തീയതികളില്‍

ബെഡ്

ബെഡ്ഫോര്‍ഡില്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിലൂടെ പ്രശസ്തനായ സുവിശേഷ പ്രഘോഷകന്‍ ഫാ:ബോസ്‌കോ ഞാലിയത്ത് അച്ചന്‍ നയിക്കുന്ന വാര്‍ഷിക ധ്യാനവും രോഗശാന്തി ശുശ്രൂഷയും ഏപ്രില്‍ 5,6 തീയതികളില്‍ ബെഡ്ഫോര്‍ഡ് കേരളാ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി യുടെ നേതൃത്വത്തില്‍ നടത്തപ്പെടും.

ബെഡ്ഫോര്‍ഡിലുള്ള ഔര്‍ ലേഡി ഓഫ് കാത്തലിക് ചര്‍ച്ചില്‍ ഏപ്രില്‍ 5 ശനിയാഴ്ച രാവിലെ 9 മുതല്‍ 6 വരെയും ഞായറാഴ്ച ഉച്ചക്ക് 12 മുതല്‍ 6 വരെയുമാണ് ധ്യാനം നടക്കുന്നത് .ഇതേസമയം കുട്ടികള്‍ക്കായി സെഹിയോന്‍ കിഡ്‌സ് ടീം നയിക്കുന്ന പ്രത്യേക ധ്യാനവും ഉണ്ടായിരിക്കുന്നതാണ് . 

നോയമ്പുകാല വിശുദ്ധി പരിപൂര്‍ണമാകുന്നതിനും വിശ്വാസത്തില്‍ വളരുവാനും സഹായിക്കുന്ന ഈ ധ്യാനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെഡ്ഫോര്‍ഡ് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ:സാജു ജോണ്‍ അറിയിച്ചു .

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Bino Mathew-07939905143,Siby Chirackal-07828236508.

Church Address: OUR LADY CATHOLIC CHURCH,307 Bedford Road,MK42 8QB,Kempston.




കൂടുതല്‍വാര്‍ത്തകള്‍.