CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 43 Minutes 3 Seconds Ago
Breaking Now

ബഥേൽ വിശ്വാസ സാഗരമാകും; നയിക്കുന്നത് ഫാ. ജോമോൻ തൊമ്മാന

ബഥേൽ സെന്റർ സാക്ഷ്യം വഹിക്കുന്ന ഏറ്റവും ബൃഹത്തായ വിശ്വാസ കൂട്ടായ്മക്ക് ഏപ്രിൽ രണ്ടാം ശനിയാഴ്ച സാക്ഷ്യം വഹിക്കും. യുകെ മലയാളികൾക്ക് സുപരിചിതനായ വിടുതൽ ശുശ്രൂക്ഷകനായ ഫാ. ജോമോൻ തൊമ്മാനയാണ് ഏപ്രിലിലെ രണ്ടാം ശനിയാഴ്ച കണ്‍വൻഷനു നേതൃത്വം നൽകുന്നത്.

ക്രൈസ്തവ വിശ്വാസത്തിന്റെ ജ്വലിക്കുന്ന ദൈവീക മഹത്വത്തിന്റെ പ്രകടമായ വേദിയായ രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ മലയാളികൾ മാത്രമല്ല ഇപ്പോൾ സംബന്ധിക്കുന്നത്. വിവിധ ഭാഷക്കാരും ദേശക്കാരും സംബന്ധിക്കുക വഴി ആഗോള കത്തോലിക്ക സഭയിൽ പുത്തൻ അധ്യായത്തിന് സാക്ഷ്യം വഹിക്കുക കൂടിയാണ് സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷൻ.

കഴിഞ്ഞ മാസം സ്വിൻഡനിൽ നിന്ന് മാത്രം ഏഴു കോച്ചുകളിലാണ് വിവിധ ഭാഷ - ദേശക്കാർ രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ സംബന്ധിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമായി നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ ഇപ്പോൾ ബഥേൽ സെന്റർ നിറഞ്ഞു കവിഞ്ഞു നിൽക്കുന്നു. 

നാല്പതാം വെള്ളിയാഴ്ചയുടെ പിറ്റേ ദിവസം നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ നോമ്പ് കാല പ്രാർത്ഥനയോടെ തീവ്രമായ ശക്തിയാൽ ഫ. സോജി ഓലിയ്ക്കലും ഫാ. ജോമോൻ തൊമ്മാനയും ശുശ്രൂക്ഷകൾ നയിക്കുമ്പോൾ വചനഷക്തിയുടെ അത്ഭുതകരമായ അടയാളങ്ങളും വിടുതലുകളും വിശ്വാസികൾ ദർശിക്കും.

ആത്മീയാഭിഷേകത്താൽ ആദിമക്രൈസ്തവ സഭയിൽ പരിശുദാത്മ ചൈതന്യം നിറഞ്ഞത്‌ പോലെ ബഥേൽ സെന്റർ ചൈതന്യാഭിഷേകത്താൽ ജ്വലിക്കുമ്പോൾ വിശ്വാസാഗ്നിയാൽ ഹൃദയങ്ങൾ പ്രകാശിക്കും.

ഉപവാസ പ്രാർത്ഥനയുടെ ശക്തി ദർശിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ പ്രകടമായ ദൈവീക സ്പർശനത്തിന്റെ അനുഭവങ്ങൾ വിശ്വാസികൾ ദർശിക്കും. ജപമാല, വിശുദ്ധ കുർബാന, വചന പ്രഘോഷണങ്ങൾ, കുമ്പസാരം, കുട്ടികളുടെ ശുശ്രൂക്ഷ, ദിവ്യ കാരുണ്യാരാധന എന്നിവ കണ്‍വൻഷനോടനുബന്ധിച്ച് നടക്കും. 

യുകെയിലെ വിശ്വാസ തീർഥാടന കേന്ദ്രമായ രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ നാല്പതാം വെള്ളിയാഴ്ച മലയാറ്റൂർ തീർഥാടനത്തിനുണ്ടാകുന്ന തിരക്കായിരിക്കും ഇവിടെ ദർശിക്കുന്നത്.                    




കൂടുതല്‍വാര്‍ത്തകള്‍.