CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 4 Minutes 17 Seconds Ago
Breaking Now

മദ്യത്തിൽ നിന്നും വിടുതൽ നേടാൻ ഡീ അഡിക്ഷൻ ധ്യാനം ഇന്ന് മുതൽ സൗത്താംപ്റ്റണിൽ

മദ്യത്തിൽ നിന്നും വിടുതൽ നേടാൻ സഹായിക്കുന്ന ഡീ അഡിക്ഷൻ ധ്യാനം ഇന്ന് മുതൽ സൗത്താംപ്റ്റണിൽ നടക്കുന്നു. ലഹരി ആസക്തി ശാരീരികവും മാനസികവും ആത്മീയവും കുടുംബപരവും സാമൂഹികവുമായ രോഗമാണ്. മദ്യപാന ആസക്തിയിൽ കുടുങ്ങിയ ഒരു വ്യക്തിയെ സുഖപ്പെടുത്തുവാൻ ഈ മേഖലകളിലെല്ലാമുള്ള സുഖപ്പെടുത്തൽ ആവശ്യമാണ്‌. മദ്യപാനം ഒരു ആത്മീയ രോഗമെന്ന നിലയിൽ ബോധവൽക്കരണവും ധ്യാനവും പ്രാർത്ഥനയുമെല്ലാം അനിവാര്യമാണ്.

കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഡീ അഡിക്ഷൻ പ്രോഗ്രാം ഫലപ്രദം ആയിരുന്നതിനാലും പലരുടെയും ആവശ്യപ്രകാരവുമാണ് ഈ വർഷവും ഡീ അഡിക്ഷൻ റിട്രീറ്റ് സംഘടിപ്പിക്കുന്നത്. ഡീ അഡിക്ഷൻ റിട്രീറ്റ് രംഗത്തെ പ്രഗൽഭരും ധ്യാന ഗുരുവും തെന്നിന്ത്യയിലെ പാല അഡാർട്ടിന്റെയും കോട്ടയം ട്രാഡയുടെയും ഡയറക്ടർ ആയ റവ. ഫാ. ജേക്കബ്‌ വെള്ളമരുതുങ്കലും ഡീ അഡിക്ഷൻ രംഗത്തെ വിദഗ്ദ്ധനും 29 വർഷത്തെ പ്രവർത്തി പരിചയമുള്ളവനും ദേശീയ സംസ്ഥാന അവാർഡ് ജേതാവും പാല അഡാർട്ടിന്റെ പ്രൊജക്റ്റ് ഡയറക്ടറുമായ എൻ. എം. സെബാസ്റ്റ്യനും ചേർന്നാണ് ധ്യാനം നയിക്കുന്നത്.

7 ദിവസത്തെ ഡീ അഡിക്ഷൻ ധ്യാനം 2014 മാർച്ച്‌ 16 മുതൽ 23 വരെ തീയതികളിൽ നടത്തപ്പെടും. താൽപര്യമുള്ളവർ മുൻക്കൂട്ടി ബുക്ക്‌ ചെയ്യേണ്ടതാണ്.  

വിശദ വിവരങ്ങൾക്ക്:

റവ. ഫാ. ജേക്കബ്‌ വെള്ളമരുതുങ്കൽ : 07918343425

റെജി തണങ്ങാടൻ : 07723035457

ഗ്രേസി പോൾ : 07932362852

വേദി:

St Josephs Lyndhurst Road 

Southampton 

SO 40 7 DU  

   

  




കൂടുതല്‍വാര്‍ത്തകള്‍.