CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 36 Minutes 34 Seconds Ago
Breaking Now

കാരുണ്യയുടെ സഹായം ; ജോലി തേടി ലിബിയയിൽ പോയി സർവ്വതും നഷ്ടമായ പ്രതീക്ഷിന് ....

കഷ്ടതകൾ നിറഞ്ഞ ജീവിതത്തിൽ നിന്നും ജീവിതമാർഗ്ഗം  തേടി സ്വന്തം കിടപ്പാടം വരെ  വിറ്റ്  ജോലി തേടി ലിബിയ്ക്ക് പോയ വിദ്യാസമ്പന്നനും ഒരു  നിർദ്ധന കുടുംബത്തിലെ  ഏക പ്രതീക്ഷയുമായ കോട്ടയം ജില്ലയിലെ വെച്ചൂർ  പഞ്ചായത്തിൽ  അംബികാ മാർക്കറ്റ് എന്ന ഗ്രാമത്തിലെ കുംബ്ലാശേരിൽ  പ്രദീഷ് എന്ന  30 വയസുള്ള യുവാവ് ഇന്ന് കരുണയുള്ളവരുടെ കനിവ് കാത്ത്  കഴിയുകയാണ്. ലിബിയയിൽ എത്തി മൂന്നു മാസത്തിനുള്ളിൽ മഞ്ഞപ്പിത്തവും മലേറിയയും പിടിപെട്ട്  ജോലിക്ക് പോകാൻ പോലും സാധിക്കാതെ  ദിവസങ്ങളോളം ലിബിയൻ ആശുപത്രിയിൽ  കഴിഞ്ഞ് മറ്റുള്ള മലയാളികളുടെ സഹായത്തോടെയാണ് നാട്ടിലേയ്ക്ക്  തിരിച്ച്  വരാൻ സാധിച്ചത്.   മുന്ന്  മാസത്തോളം ഡയാലിസിസ് ഉൽപ്പെടെ ഉള്ള ചികിത്സകളുമായി ഏറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ ആയിരുന്നു.

അച്ഛൻ വർഷങ്ങൾക്ക്  മുൻപ് മരിച്ചു പോയ ഈ യുവാവിന്  രോഗിണിയായ അമ്മ മാത്രമാണ് ആശ്രയം നാട്ടുകാരോടും ബന്ധുക്കളോടും കടം വാങ്ങി 8 ലക്ഷത്തോളം രൂപ ചികിത്സയക്കായി ഇത് വരെ ചിലവഴിച്ചു കഴിഞ്ഞു. ഒരുമാസം മരുന്നിന്  തന്നെ ഏകദേശം 5000 രൂപ ആവശ്യമായി വരുന്നുണ്ട് .വാടക കൊടുക്കാൻ പോലും നിവൃത്തിയില്ലാതെ ഒരു ബന്ധു വീട്ടിലാണ് ഇപ്പോൾ താമസം. തുടർന്നുള്ള ചികിത്സയക്കായി പണം കണ്ടെത്താനാകാതെ ദുരിതമനുഭവിക്കുകയാണ് ഇന്ന് ഈ കുടുംബം.

ഈ യുവാവിനെ സഹായിക്കാൻ സന്മനസുള്ളവർ വോകിംഗ് കാരുണ്യയുടെ താഴെ കാണുന്ന  അക്കൗണ്ടിലേക്ക് 27-3-2014 മുന്‍പായി നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ നിക്ഷേപിക്കാന്‍ എളിമയോടെ അറിയിക്കുന്നു.

Our Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കൂടുതൽ  വിവരങ്ങള്‍ക്ക്:-

ജെയിൻ ജോസഫ്‌ :-07809702654
സിബി ജോസ് : -07875707504
ബോബൻ സെബാസ്റ്റ്യൻ :-07846165720

web: http://www.wokingkarunya.co.uk/
https://www.facebook.com/pages/Woking-Karunya-Charitable-society/193751150726688




കൂടുതല്‍വാര്‍ത്തകള്‍.