CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 22 Seconds Ago
Breaking Now

മാഞ്ചസ്റ്റർ കാത്തലിക് അസ്സോസിയേഷൻ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണ തിരുനാൾ ആഘോഷിക്കുന്നു .ആഘോഷ പരിപാടികൾ ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ ...

മാഞ്ചസ്റ്റർ  : കേരള കാത്തലിക് അസ്സോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ ആഭിമുഖ്യത്തിൽ തിരു കുടുംബത്തിന്റെ നാഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണ തിരുനാൾ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

ഇരുപത്തി രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ ബാഗുളി സെന്റ്‌ മാർട്ടിൻസ്  ഹാളിലാണ് പരിപാടികൾ. ജപമാലയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന്  വിശുദ്ധ യൗസേപ്പ്   പിതാവിന്റെ മദ്ധ്യസ്ഥം തേടിയുള്ള നൊവേനയും കുടുംബ സംഗമവും നടക്കും. തുടർന്ന് സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിക്കും.

ഗൃഹാതുരത്വം ഉണർത്തി മറുനാട്ടിലും വിശുദ്ധ യൗസേപ്പ്  പിതാവിന്റെ മരണ തിരുനാളിൽ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥം തേടുവാൻ ഏവരെയും  ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു.

     




കൂടുതല്‍വാര്‍ത്തകള്‍.