CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 44 Minutes 18 Seconds Ago
Breaking Now

യുക്മ മിഡ്‌ലാന്‍ഡ്സ് ബാഡ്മിന്റണ്‍ : SMA - യുടെ സിബുവും അനീഷും ചാമ്പ്യന്മാര്‍ !!!

യുക്മ  മിഡ്‌ലാന്‍ഡ്സ്  റീജിയന്‍റെ ആഭിമുഖ്യത്തില്‍  മാര്‍ച്ച്  പതിനഞ്ച് ശനിയാഴ്ച വാല്‍സാളില്‍  വച്ച് നടന്ന  ഡബിള്‍സ് ബാഡ്മിന്റണ്‍  ടൂര്‍ണമെന്റില്‍ സ്റ്റഫോര്‍ഡ്‌ഷയര്‍ മലയാളി അസ്സോസിയേഷനിലെ (SMA) സിബു ജോണും അനീഷ്‌ തോമസും ചാമ്പ്യന്മാരായി.


ബാബു -ലെന്‍സ് സഖ്യം  രണ്ടാം സ്ഥാനം കരസ്ഥമാക്കി. അജി-വിനീഷ്‌    സഖ്യത്തിനാണ് മൂന്നാം സ്ഥാനം. അജീസ്‌ -നോബിള്‍ സഖ്യം  നാലാം സ്ഥാനത്തെത്തി.



റീജിയനിലെ വിവിധ സംഘടനകളില്‍ നിന്നും  24 ടീമുകളാണ് ലീഗ് അടിസ്ഥാനത്തില്‍ നടത്തന്ന  മല്‍സരത്തില്‍ മാറ്റുരച്ചത്. മിഡ്ലാന്‍ഡ്സ്  റീജിയനിലെ  യുക്മയിലെ അംഗ അസ്സോസിയേഷനിലെ ടീമുകള്‍ക്ക് പുറമേ ഈ റീജിയനിലെ മറ്റു സംഘടനകളിലെ ടീമുകകളും  സ്വന്തം നിലയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. കവന്‍ട്രി കേരള കമ്മ്യൂണിറ്റിയില്‍ നിന്നും നനീട്ടന്‍ കേരള ക്ലബ്ബില്‍ നിന്നും കോച്ചുകളില്‍ ആണ് കളിക്കാര്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്.



യുക്മ പ്രസിഡന്റ്‌ വിജി കെ പി, മൈക്ക പ്രസിഡന്റ്‌  ജോബെന്‍ തോമസ്‌ , യുക്മ റീജിയന്‍ പ്രസിഡന്റ്‌  റോയി ഫ്രാന്‍സിസ്‌, സെക്രട്ടറി പീറ്റര്‍ ജോസഫ്‌, റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ ജയകുമാര്‍ നായര്‍   യുക്മ നാഷണല്‍ കമ്മിറ്റി അംഗം ബിനു മാത്യു , മൈക്ക സെക്രട്ടറി സൂരജ്‌ തോമസ്‌, ട്രഷറര്‍ റോജന്‍ ജേക്കബ്‌, റെഡ്ഡിച്ച്  കെ സി എ   പ്രസിഡന്റ്‌ ടോമി അഗസ്റ്റിന്‍ എന്നിവര്‍ വിജയികള്‍ക്ക് ട്രോഫികളും ക്യാഷ്‌ അവാര്‍ഡും വിതരണം ചെയ്തു.

 റീജിയന്റെ ആഭിമുഖ്യത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണ സംഘടിപ്പിച്ച  ബാഡ്മിന്റണ്‍  ടൂര്‍ണമെന്റ് വിജയമാക്കിയ എല്ലാവര്‍ക്കും റീജിയണല്‍ ഭാരവാഹികള്‍ പ്രത്യേകം നന്ദി അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.